തോമസ് ടച്ചല്‍ പിഎസ്ജി പരിശീലകനായി ചുമതലയേറ്റു

Web Desk |  
Published : May 21, 2018, 09:52 AM ISTUpdated : Oct 02, 2018, 06:36 AM IST
തോമസ് ടച്ചല്‍ പിഎസ്ജി പരിശീലകനായി ചുമതലയേറ്റു

Synopsis

രണ്ട് വര്‍ഷത്തേക്കാണ് കരാര്‍

പാരിസ്: ജര്‍മ്മന്‍കാരനായ തോമസ് ടച്ചല്‍ ഫ്രഞ്ച് ഭീമന്‍മാരായ പിഎസ്ജിയുടെ പരിശീലകനായി ചുമതലയേറ്റെടുത്തു. പിഎസ്ജി ആസ്ഥാനത്ത് പ്രസിഡന്‍റ് നാസര്‍ അല്‍ ഖെലാഫിയില്‍ നിന്ന് ടച്ചല്‍ ക്ലബ്ബിന്‍റെ ജേഴ്സി സ്വീകരിച്ചു. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. നെയ്മറുമായി സംസാരിച്ചശേഷമാണ്
ടച്ചല്‍ ചുമതലയേറ്റെടുത്തത്.
 
ചാംപ്യന്‍സ് ലീഗില്‍ തിളങ്ങാതിരുന്നതിനെ തുടര്‍ന്നാണ് ഉനായി എമേറിയെ പിഎസ്ജി നീക്കിയത്. ചാംപ്യന്‍സ് ലീഗിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ ടച്ചല്‍ വിശദമായ മറുപടി നല്‍കിയില്ല. എന്നാല്‍ കലാകാരനായ നെയ്മര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ടെന്ന് ടച്ചല്‍ പറഞ്ഞു. നാല്‍പ്പത്തിനാലുകാരനായ ടച്ചല്‍ നേരത്തെ ബൊറൂസിയ ഡോര്‍ട്മുണ്ടിന്‍റെ പരിശീലകനായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രാഹുലിനും നിസ്സങ്കയ്ക്കും അര്‍ധ സെഞ്ചുറി; രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്
പരിക്ക് വിട്ടുമാറിയില്ല, ഇന്ത്യക്ക് തിരിച്ചടി; അഫ്ഗാന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ ആകാശ് ദീപും ഹര്‍ഷിത് റാണയും കളിക്കില്ല