നീന്തൽ താരം സജന്‍ പ്രകാശിന് ശമ്പളം നൽകാൻ സർക്കാരിനോട് ശുപാ‍ർശ ചെയ്തെന്ന് ബെഹ്റ

By Web TeamFirst Published Sep 21, 2018, 9:11 AM IST
Highlights

നീന്തൽ താരം സജന്‍ പ്രകാശിന് ശമ്പളം നൽകാൻ സർക്കാരിനോട് ശുപാ‍ർശ ചെയ്തെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പൊലീസിൽ ജോലി ലഭിച്ചിട്ടും ഇതുവരെ ഒരു രൂപ പോലും സജന് ശന്പളം കിട്ടുന്നില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.

ക്ഷണിച്ച് കൊണ്ടുവന്നതിന് ശേഷം സർക്കാർ ഇങ്ങനെ ചതിക്കുമെന്ന് കരുതിയില്ല .എന്നാലും ഡിജിപിയുടെ വാക്കുകളിൽ പ്രതീക്ഷയർപ്പിക്കുകയാണ് സജന്‍ പ്രകാശ് ഇന്നലെ പ്രതികരിച്ചത്. തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ മെഡൽ ദാനത്തിനെത്തിയ ഡിജിപിക്ക് മുന്നിലും ആവശ്യങ്ങളുമായി സജ്ജനും അമ്മയും ഒരിക്കൽ കൂടെ പോയി നിന്നു. റെയിൽവേസിൽ നിന്ന് കേരളത്തിലെത്തിയത് മുതൽ നിലച്ചതാണ് വരുമാനം. പൊലീസിൽ ജോലികിട്ടിയെങ്കിലും മാസം 20 കഴിഞ്ഞിട്ടും ഒരു രൂപപോലും ലഭിച്ചിട്ടില്ല. സർക്കാർ തീരുമാനം വൈകാതിരിക്കാൻ പ്രത്യേക ശ്രദ്ധനൽകാമെന്ന് ഡിജിപിയുടെ ഉറപ്പ്. ഡിസംബറിൽ ഫിന ലോക നീന്തൽ ചാമ്പ്യൻ ഷിപ്പ് ചൈനയിൽ നടക്കുന്നുണ്ട്. അതിന് മുൻപെങ്കിലും ചുവപ്പ് നാടയിൽ നിന്ന് ആവശ്യങ്ങൾക്ക് മോചനം ലഭിക്കുമെന്നാണ് സജന്‍റെ പ്രതീക്ഷ.

click me!