ലോര്‍ഡ്‌സ് ടെസ്റ്റ്: ഇംഗ്ലണ്ട് ടീമില്‍ രണ്ട് മാറ്റങ്ങള്‍

Published : Aug 05, 2018, 05:05 PM IST
ലോര്‍ഡ്‌സ് ടെസ്റ്റ്: ഇംഗ്ലണ്ട് ടീമില്‍ രണ്ട് മാറ്റങ്ങള്‍

Synopsis

സറെയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ ഒല്ലി പോപ്പും പേസര്‍ ക്രിസ് വോകസും ടീമില്‍ ഇടം നേടി  

ലണ്ടന്‍: ഇന്ത്യക്കെതിരേ വ്യാഴാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ രണ്ട് മാറ്റങ്ങള്‍. സറെയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ ഒല്ലി പോപ്പും പേസര്‍ ക്രിസ് വോകസും ടീമില്‍ ഇടം നേടി. യഥാക്രമം ഡേവിഡ് മലാന്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ക്ക് പകരമായിട്ടാണ് ഇരുവരും ടീമിലെത്തിയത്. ബാറില്‍ തല്ലുണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരാകേണ്ടതുക്കൊണ്ടാണ് സ്‌റ്റോക്‌സിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്.

ഇംഗ്ലീഷ് ആഭ്യന്തര ലീഗില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് പോപ്പിന് ടീമിന് ഇടം നേടിക്കോടുത്തത്. മലാന് തിളങ്ങാന്‍ സാധിക്കാതെ പോയതും താരത്തിന് ഗുണമായി. ഈ സീസണില്‍ മാത്രം പോപ്പ് നേടിയത്  85.50 ശരാശരിയില്‍ 684 റണ്‍സ്. മൂന്ന് സെഞ്ചുറികള്‍ ഉള്‍പ്പെടെയാണ് താരം ഇത്രയും റണ്‍സ് കണ്ടെത്തിയത്. 158 റണ്‍സാണ് താരത്തിന്റെ ടോപ് സ്‌കോര്‍.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 15 മത്സരങ്ങളില്‍ നിന്ന് 20കാരന് 1000 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. പോപ്പിന്റെ പ്രകടനം സീനിയര്‍ ടീമിന് ഗുണം ചെയ്യുമെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് കരുതുന്നത്.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു