മഹേന്ദ്രസിങ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

By Web DeskFirst Published Jan 4, 2017, 10:39 AM IST
Highlights

ഇന്ത്യന്‍ ഏകദിന, ട്വന്റി 20 ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞ് എം എസ് ധോണി. പുതിയ ക്യാപ്റ്റന് കീഴില്‍ കളിക്കാരനായി  ധോണി ടീമിൽ തുടരുമെന്ന് ബിസിസിഐ അറിയിച്ചു.  ഇംഗ്ലണ്ടിനെതിരായ ടീം  പ്രഖ്യാപനത്തിന് തൊട്ടു മുന്‍പാണ് ധോണി സ്ഥാനമൊഴിയുന്നത്.

രണ്ട് വര്‍ഷം മുമ്പ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ നായക സ്ഥാനമൊഴിഞ്ഞ ധോണി വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ചുകൊണ്ടാണ് ഏകദിന, ട്വന്റി-20 നായക പദവി ഒഴിയുന്നത്. 2007ല്‍ ആദ്യ മായി ക്യാപ്റ്റനായ ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നായകനെന്ന വിശേഷണത്തോടെയാണ്  പടിയിറങ്ങുന്നത്.  

ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി, ട്വന്റി 20 ലോകകപ്പ് ഐസിസിയുടെ മൂന്ന് ടൂര്‍ണമെന്‍റിലും ജയം നേടിയ ഏക ക്യാപ്റ്റന്‍. 199 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ച ധോണി 110ലും ജയം നേടി. 72 ടി 20യില്‍ 41 ഉം ജയിച്ചു. ടെസ്റ്റിലും ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് എം എസ് ഡി.

2011ലെ ലോകകപ്പില്‍ സ്വന്തം നാട്ടില്‍ സച്ചിനുള്‍പ്പെടുന്ന ടീം കിരീടം നേടിയതാകും ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ ഏറ്റവും തിളക്കമാര്‍ന്ന നേട്ടം. ഏത് പ്രതിസന്ധിയിലും പതറാതെ കൂളായി പക്ഷെ കരുത്തോടെ ഇന്ത്യന്‍ ടീമിനെ നയിച്ച എം എസ് ഡി വഴിമാറുന്നത് ടീം ഇന്ത്യക്ക് പുതിയൊരു മുഖം സമ്മാനിച്ചാണ്.

click me!