ബാഡ്മിന്‍റണ്‍ കോര്‍ട്ടിലും താരമായി മമത ബാനര്‍ജി; വീഡിയോ

Published : Jan 04, 2019, 06:56 PM IST
ബാഡ്മിന്‍റണ്‍ കോര്‍ട്ടിലും താരമായി മമത ബാനര്‍ജി; വീഡിയോ

Synopsis

വില്ലേജുകളില്‍ ബാഡ്മിന്‍റണ്‍ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാണ് മമത റാക്കറ്റ് എന്തിയത്. നേരത്തെയും ബാഡ്മിന്‍റണ്‍ കോര്‍ട്ടില്‍ റാക്കറ്റ് വീശി ബംഗാള്‍ മുഖ്യമന്ത്രി കൈയ്യടി നേടിയിട്ടുണ്ട്

കൊല്‍ക്കത്ത: ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ ശക്തമായ സാന്നിധ്യമാണ് മമത ബാനര്‍ജി. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കമ്യൂണിസ്റ്റ് ഭരണത്തിന് അവസാനം കുറിച്ച് പശ്ചിമ ബംഗാളിന്‍റെ മുഖ്യമന്ത്രി പദത്തിലേക്ക് നടന്നുകയറിയ മമത ജൈത്രയാത്ര തുടരുകയാണ്. രാഷ്ട്രീയ രംഗത്ത് മാത്രമല്ല കായിക മേഖലയിലും ശ്രദ്ധേയമായ ഇടപെടല്‍ അവര്‍ നടത്താറുണ്ട്.

പശ്ചിമ ബംഗാളിലെ കായിക വികസനത്തിന് ഊന്നല്‍ നല്‍കാറുള്ള മമത കഴിയും വിധം കളിക്കളങ്ങളിലും നിറയാറുണ്ട്. ഇപ്പോഴിതാ ബാഡ്മിന്‍റണ്‍ കോര്‍ട്ടിലെ പ്രകടനം കൊണ്ടും അവര്‍ ശ്രദ്ധ നേടുകയാണ്. സ്പോര്‍ട്സിനെ പ്രണയിക്കുന്നു എന്ന കുറിപ്പോടെ മമത തന്നെയാണ് വീഡിയോ പങ്കുവച്ചത്.

വില്ലേജുകളില്‍ ബാഡ്മിന്‍റണ്‍ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാണ് മമത റാക്കറ്റ് എന്തിയത്. നേരത്തെയും ബാഡ്മിന്‍റണ്‍ കോര്‍ട്ടില്‍ റാക്കറ്റ് വീശി ബംഗാള്‍ മുഖ്യമന്ത്രി കൈയ്യടി നേടിയിട്ടുണ്ട്.

 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു