സൈന അക്കാഡമി വിട്ടത് വിഷമമുണ്ടാക്കി: ഗോപിചന്ദ്

By web deskFirst Published May 11, 2018, 6:51 PM IST
Highlights

മറ്റൊരു പരിശീലകന്റെ കീഴിലേക്ക് മാറുന്നതിന് മുന്‍പ് 10 വര്‍ഷത്തില്‍‌ കൂടുതല്‍ ഞാന്‍ സൈനയെ പരിശീലിപ്പിച്ചു

ഹൈദരാബാദ്: സൈന നെഹ്‌വാള്‍ തന്റെ അക്കാഡമി വിട്ടത് ഏറെ വിഷമിപ്പിച്ചിരുന്നുവെന്ന് മുന്‍ പരിശീലകന്‍ പുല്ലേല ഗോപിചന്ദ്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു പരിശീലകന്റെ കീഴിലേക്ക് മാറുന്നതിന് മുന്‍പ് 10 വര്‍ഷത്തില്‍‌ കൂടുതല്‍ ഞാന്‍ സൈനയെ പരിശീലിപ്പിച്ചു. അതുകൊണ്ട് തന്നെ സൈനയുടെ തീരുമാനം എന്നെ ഏറെ വിഷമിപ്പിച്ചിരുന്നു.

എന്നാല്‍ സൈനയുടെ തീരുമാനം ശരിയായിട്ട് തോന്നി. അവളൊരു സ്‌പെഷ്യല്‍ താരമാണ്. ഒരുപാട് നേട്ടങ്ങള്‍ കൊയ്തു. ഇനിയും മെച്ചപ്പെട്ട പ്രകടനം സൈനയില്‍ നിന്നുണ്ടാവുമെന്നും ഗോപിചന്ദ് പറഞ്ഞു. 

ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ സൈനയും സിന്ധുവും തമ്മിലുള്ള ശത്രുത വെല്ലുവിളി തന്നെയാണ്. ഇരുവരും മത്സരിക്കുമ്പോള്‍ എനിക്ക് സമ്മര്‍ദമുണ്ടാവാറുണ്ട്. അവര്‍ തമ്മിലുള്ള മത്സരങ്ങളെ റൈവല്‍റി എന്ന് വിളിക്കുന്നത് തന്നെ സന്തോഷമുള്ള കാര്യം. 

ഇരുവരും മത്സരിക്കുമ്പോള്‍ എനിക്ക് സമ്മര്‍ദമുണ്ടാവാറുണ്ട്.

രണ്ടും പേരും കരുത്തുള്ള വ്യക്തിത്വത്തിന് ഉടമയാണ്. സൈന അധികം ആളുകളോട് സംസാരിക്കാത്ത കൂട്ടത്തിലാണ്. എന്നാല്‍ സിന്ധു ഒരുപാട് സൗഹൃദങ്ങളുണ്ടാക്കുന്നു. രണ്ട് പേരേയും പരിശീലിപ്പിക്കാന്‍ ഒരുപാട് ഊര്‍ജം വേണം. എന്നാല്‍ എല്ലാത്തിന്റേയും അവസാനം എങ്ങനെ കളിക്കുന്നുവെന്നതില്‍ മാത്രമാണ്.
 

click me!