മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുനൈറ്റഡ് തകര്‍ന്നു; സിറ്റി ഒന്നാമത് തുടരുന്നു

Published : Nov 12, 2018, 12:07 AM IST
മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുനൈറ്റഡ് തകര്‍ന്നു; സിറ്റി ഒന്നാമത് തുടരുന്നു

Synopsis

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചത്. സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദില്‍ നടന്ന മത്സരത്തില്‍ ഡേവിഡ് സില്‍വ, സെര്‍ജിയോ അഗ്യൂറോ, ഗുണ്ടോഗന്‍ എന്നിവര്‍ സിറ്റിയുടെ ഗോളുകള്‍ നേടി.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചത്. സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദില്‍ നടന്ന മത്സരത്തില്‍ ഡേവിഡ് സില്‍വ, സെര്‍ജിയോ അഗ്യൂറോ, ഗുണ്ടോഗന്‍ എന്നിവര്‍ സിറ്റിയുടെ ഗോളുകള്‍ നേടി. ആന്റണി മാര്‍ഷ്യലിന്റെ വകയായിരുന്നു യുനൈറ്റഡിന്റെ ഏകഗോള്‍. 

മത്സരത്തിന്റെ 12ാം മിനിറ്റില്‍ തന്നെ സിറ്റി ആദ്യ ഗോള്‍ നേടി. ഡേവിഡ് സില്‍വയാണ് ആദ്യ ഗോളിനുടമ. ബെര്‍ണാഡോ സില്‍വയുടെ അസിസ്റ്റിലായിരുന്നു ഗോള്‍. രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റിനകം അഗ്യൂറോ ലീഡുയര്‍ത്തി. റിയാദ് മെഹ്‌റസിന്റെ പാസിലായിരുന്നു അഗ്യൂറോയുടെ ഗോള്‍. പത്ത് മിനിറ്റിനകം യുനൈറ്റഡ് ഒരു ഗോള്‍ മടക്കി. മാര്‍ഷ്യല്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു. 

ഒരു ഗോള്‍ കൂടി തിരിച്ചടിക്കാന്‍ യുനൈറ്റഡ് തിരക്ക് കൂട്ടി. അതിനിടെ മൂന്നാം ഗോളും സിറ്റി നേടി. ജര്‍മന്‍ താരം ഗുണ്ടോഗന്റെ വകയായിരുന്നു ഇത്തവണത്തെ ഗോള്‍. മറ്റു മത്സരങ്ങളില്‍ ലിവര്‍പൂള്‍ രണ്ട് ഗോളുകള്‍ക്ക് ഫുള്‍ഹാമിനെ തോല്‍പ്പിച്ചു. എന്നാല്‍ ചെല്‍സി എവര്‍ട്ടണെതിരേയും (0-0) ആഴ്‌സല്‍ വോള്‍വര്‍ഹാംപ്റ്റണോടും (1-1) സമനിലയില്‍ പിരിഞ്ഞു. 12 മത്സരങ്ങളില്‍ 32 പോയിന്റുള്ള സിറ്റിയാണ് ഒന്നാമത്. ഇത്രയും മത്സരങ്ങളില്‍ 30 പോയിന്റുമായി ലിവര്‍പൂള്‍ രണ്ടാമതുണ്ട്. 28 പോയിന്റുള്ള ചെല്‍സി മൂന്നാമതാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഡ്രിയാന്‍ ലൂണ വിദേശ ക്ലബിലേക്ക്; കളിക്കുക ലോണ്‍ അടിസ്ഥാനത്തിലെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്
2025 അവസാനിക്കുമ്പോഴും ഗോളടിമേളം തുടര്‍ന്ന് ലിയോണല്‍ മെസിയും ക്രിസ്റ്റിയാനോയും