മഞ്ഞപ്പടയ്ക്ക് അഭിമാനിക്കാം; സ്വന്തമാക്കിയത് അപൂര്‍വ നേട്ടം

Published : Oct 25, 2018, 04:48 PM IST
മഞ്ഞപ്പടയ്ക്ക് അഭിമാനിക്കാം; സ്വന്തമാക്കിയത് അപൂര്‍വ നേട്ടം

Synopsis

സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്ന ഏഷ്യന്‍ ക്ലബ്ബുകളുടെ പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് അഞ്ചാം സ്ഥാനം. ഫോക്‌സ് സ്‌പോര്‍ട്‌സ് ഏഷ്യ പുറത്തുവിട്ട പട്ടിക പ്രകാരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ അഞ്ചിലെത്തിയത്. ട്വിറ്റര്‍, ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം എന്നീ സോഷ്യല്‍ അക്കൗണ്ടുകളുടെ എണ്ണം കണക്കിലെടുത്താണ് റാങ്കിങ് നിര്‍ണയിച്ചത്.

ദുബായ്: സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്ന ഏഷ്യന്‍ ക്ലബ്ബുകളുടെ പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് അഞ്ചാം സ്ഥാനം. ഫോക്‌സ് സ്‌പോര്‍ട്‌സ് ഏഷ്യ പുറത്തുവിട്ട പട്ടിക പ്രകാരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ അഞ്ചിലെത്തിയത്. ട്വിറ്റര്‍, ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം എന്നീ സോഷ്യല്‍ അക്കൗണ്ടുകളുടെ എണ്ണം കണക്കിലെടുത്താണ് റാങ്കിങ് നിര്‍ണയിച്ചത്.
 
ലിസ്റ്റിലുള്ള മറ്റു ക്ലബ്ബുകളെല്ലാം 50 മുതല്‍ 90 വര്‍ഷം മുന്‍പേ വരെ നിലവില്‍ വന്ന ക്ലബ്ബുകളാണ്. അതിലൊന്നാണ് കേരള ബ്ലാസ്റ്റഴ്‌സുമെന്നുള്ളത് ഏറെ അഭിമാനകരമായ കാര്യം. ഫോക്‌സ് ഏഷ്യയുടെ കണക്ക് പ്രകാരം 3.6മില്യണ്‍ ഫോളോവേഴ്‌സാണ് കേരള ബ്ലാസ്റ്റേഴ്‌സിന് സോഷ്യല്‍ മീഡിയയിലുള്ളത്. ക്ലബ് രൂപീകരിച്ച് അഞ്ച് വര്‍ഷം കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് നേട്ടം കൊയ്തത്. പട്ടികയില്‍ ഇടം പിടിച്ച ടീമില്‍ കിരീടം നേടാത്ത ഏക ടീമും കേരള ബ്ലാസ്റ്റേഴ്‌സാണ്.

ഇന്തോനേഷ്യന്‍ ക്ലബായ പെര്‍സിബ് ബന്ധുങ്ങാണ് ഒന്നാമത്. 15.4 മില്യണ്‍ ഫോളോവേഴ്‌സാണ് ക്ലബിനുള്ളത്. 11.3 മില്യണ്‍ ഫോളോവേഴ്‌സുള്ള സൗദി അറേബ്യന്‍ ക്ലബായ അല്‍ ഹിലാലാണ് രണ്ടാമത്. സൗദിയിലെ തന്നെ അല്‍ ഇത്തിഹാദ് ക്ലബ് 4.6 മില്യണ്‍ ഫോളോവേഴ്‌സുമായി മൂന്നാമതുണ്ട്. ഇന്തോനേഷ്യന്‍ ക്ലബ് പെര്‍സിജ ജാകര്‍ത്ത നാലാമത് നില്‍ക്കുന്നു. 4.6മില്യണ്‍ ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റയല്‍ മാഡ്രിഡിനെ തീര്‍ത്തു; സ്പാനിഷ് സൂപ്പര്‍ കപ്പ് നിലനിര്‍ത്തി ബാഴ്‌സലോണ
സ്പാനിഷ് സൂപ്പർ കപ്പിൽ ഇന്ന് എൽ ക്ലാസിക്കോ, പുതുവര്‍ഷത്തില്‍ ബാഴ്സയും റയലും നേര്‍ക്കുനേര്‍