ശ്രീജേഷിന് പകരം മൻപ്രീത് സിംഗ് ഇന്ത്യന്‍ ഹോക്കി ടീം നായകന്‍

Published : Sep 27, 2018, 01:21 PM IST
ശ്രീജേഷിന് പകരം മൻപ്രീത് സിംഗ് ഇന്ത്യന്‍ ഹോക്കി ടീം നായകന്‍

Synopsis

എഷ്യൻ ചാന്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്‍റിനുള്ള 18 അംഗ ഇന്ത്യൻ ടീമിനെ മൻപ്രീത് സിംഗ് നയിക്കും. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിന് പകരമാണ് മൻപ്രീത് സിംഗിന്‍റെ നിയമനം. ചിംഗ്ലെൻസാം സിംഗ് ആണ് വൈസ് ക്യാപ്റ്റൻ. ശ്രീജേഷിനൊപ്പം യുവ ഗോൾകീപ്പർ കൃഷൻ ബഹാദൂർ പഥക്കിനെയും 18 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദില്ലി: എഷ്യൻ ചാന്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്‍റിനുള്ള 18 അംഗ ഇന്ത്യൻ ടീമിനെ മൻപ്രീത് സിംഗ് നയിക്കും. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിന് പകരമാണ് മൻപ്രീത് സിംഗിന്‍റെ നിയമനം. ചിംഗ്ലെൻസാം സിംഗ് ആണ് വൈസ് ക്യാപ്റ്റൻ. ശ്രീജേഷിനൊപ്പം യുവ ഗോൾകീപ്പർ കൃഷൻ ബഹാദൂർ പഥക്കിനെയും 18 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അടുത്തമാസം മസ്കറ്റിലാണ് എഷ്യൻ ചാന്പ്യൻസ് ട്രോഫി നടക്കുക. സ‍ർദാർ സിംഗ് വിരമിച്ചതിന് ശേഷം ഇന്ത്യയുടെ ആദ്യ ടൂർണമെന്‍റാണിത്. ഇരുപതുകാരൻ ഹ‍ർദിക്
സിംഗാണ് ടീമിലെ പുതുമുഖം. ഭുവനേശ്വറിലാണ് ഇന്ത്യൻ ടീമിന്‍റെ പരിശീലന ക്യാമ്പ്.

ഇന്ത്യയാണ് നിലവിലെ ചാന്പ്യൻമാർ. 2016ല്‍ പാക്കിസ്ഥാനെ 3-2ന് കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. സര്‍ദാര്‍ സിംഗ് വിരമിച്ചശേഷം ഇന്ത്യ പങ്കെടുക്കുന്ന പ്രധാന ടൂര്‍ണമെന്റാണിത്. മലേഷ്യ, പാക്കിസ്ഥാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, ഒമാന്‍ എന്നിവരാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ എതിരാളികള്‍.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു