മായങ്ക് മര്‍ക്കണ്ഡേയ്ക്ക് അഭിനന്ദന പ്രവാഹം; ഇന്ത്യന്‍ സ്പിന്‍നിരയിലേക്ക് മറ്റൊരു യുവതാരം കൂടി

web desk |  
Published : Apr 13, 2018, 12:58 AM ISTUpdated : Jun 08, 2018, 05:43 PM IST
മായങ്ക് മര്‍ക്കണ്ഡേയ്ക്ക് അഭിനന്ദന പ്രവാഹം; ഇന്ത്യന്‍ സ്പിന്‍നിരയിലേക്ക് മറ്റൊരു യുവതാരം കൂടി

Synopsis

രണ്ട് മത്സരങ്ങളില്‍ നിന്ന് മാത്രം വീഴ്ത്തിയത് ഏഴ് വിക്കറ്റുകള്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ ചര്‍ച്ചാവിഷയമാവുകയാണ് മായങ്ക് മര്‍ക്കണ്ഡേ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ മത്സരങ്ങളിലും പുറത്തെടുത്ത പ്രകടനമാണ് താരത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്‍റെ താരമായ 20കാരന്‍ ഇപ്പോള്‍ പര്‍പ്പിള്‍ ക്യാപ്പിന് ഉടമയാണ്.  പഞ്ചാബിലെ ബതിന്ദ സ്വദേശിയായ മായങ്ക് രണ്ട് മത്സരങ്ങളില്‍ ഏഴ് വിക്കറ്റുകകളാണ് ഇതുവരെ വീഴ്ത്തിയത്.

ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ നാല്  വിക്കറ്റുകളാണ്  മായങ്ക് വീഴ്ത്തിയത്.  ഹൈദരാബാദ് മുന്‍നിരയിലെ നാല് വിക്കറ്റുകളും മായങ്കിനായിരുന്നു. വൃദ്ധിമാന്‍ സാഹയെ പുറത്താക്കി വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു. പിന്നാലെ മനീഷ് പാണ്ഡെ, ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍, ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ എന്നിവരും മായങ്കിന് മുന്നില്‍ മുട്ടുക്കുത്തി.  

ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ അമ്പാടി റായിഡു, എം.എസ്. ധോണി, ദീപക് ചാഹര്‍ എന്നിവരുടെ വിക്കറ്റും വീഴ്ത്തിയിരുന്നു. ട്വിറ്ററില്‍ മായങ്കിന് അഭിനന്ദന പ്രവാഹമാണ്. ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലമിങ്, മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്, ഹര്‍ഭജന്‍ സിങ്, മൈക്കില്‍ വോന്‍, ഹര്‍ഷാ ഭോഗ്ലെ എന്നിവരും താരത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ആ 2 പേരെയും മുംബൈ ഗ്രൗണ്ടിലിറക്കാതിരുന്നത് നന്നായി', മുംബൈ വിജയവഴിയിൽ തിരിച്ചെത്താനുള്ള കാരണം വ്യക്തമാക്കി ശ്രീകാന്ത്
ദിൽപ്രീത് ബജ്‌വയെ കാനഡ ക്യാപ്റ്റനാക്കിയത് ബിഷ്ണോയി ഗ്യാങ്?, ലോകകപ്പിൽ ഒത്തുകളി നടന്നതായി സൂചന; അന്വേഷണം പ്രഖ്യാപിച്ച് ഐസിസി