റാഷിദ് ഖാന്‍റെ അദ്ഭുത സ്പെല്‍; മിശ്രയ്ക്കും അശ്വിനുമൊപ്പം ഇനി അഫ്ഗാന്‍ താരവും

By web deskFirst Published Apr 13, 2018, 12:31 AM IST
Highlights
  • മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നാലോവറില്‍ 18 ഡോട്ട് ബോളുകളാണ് റാഷിദ് എറിഞ്ഞത്.

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപൂര്‍വ റെക്കോഡിനൊപ്പം അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് പന്തുകളെറിഞ്ഞുവെന്ന റെക്കോഡിനൊപ്പമാണ് റാഷിദ് ഖാനെത്തിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നാലോവറില്‍ 18 ഡോട്ട് ബോളുകളാണ് റാഷിദ് എറിഞ്ഞത്. മുന്‍പ് ആര്‍. അശ്വിന്‍ രണ്ട് തവണയും  അമിത് മിശ്ര ഒരു തവണയും  18 ഡോട്ട് ബൗളുകള്‍ എറിഞ്ഞിട്ടുണ്ട്. 

13 റണ്‍സ് മാത്രം വിട്ടുനല്‍കി ഒരു വിക്കറ്റും താരം വീഴ്ത്തി. ഈ പ്രകടനമാണ് മുംബൈയെ 147 ന് എട്ട് എന്ന സ്കോറില്‍ ഒതുക്കിയത്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ  നാലോവറില്‍ 23 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു.  

ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ ക്രിക്കറ്റ് ലീഗുകളില്‍ റാഷിദ് ഖാന്‍ കളിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ത്യയിലെത്തിയത്.  മുംബൈക്കെതിരേ ഒരു ബൗണ്ടറി മാത്രമാണ് റാഷിദ് നല്‍കിയത്. ഒരു വൈഡും എറിഞ്ഞു. എന്നിട്ട് പോലും 13 റണ്‍സ് മാത്രമാണ്  റാഷിദിനെതിരേ നേടാന്‍ സാധിച്ചത്. 

click me!