
മുംബൈ: വസ്ത്രധാരണംകൊണ്ട് സെക്‌സി വിശേഷണങ്ങളാണ് പ്രമുഖ ടെലിവിഷന്‍ അവതാരക മായന്തി ലാംഗര്‍ക്ക് പല ആരാധകരും നല്‍കിയിരിക്കുന്നത്. പുരുഷന്‍മാര്‍ കയ്യടിക്കിയിരുന്ന ടെലിവിഷന്‍ കസേരകളിലാണ് മായന്തി കായിക ചര്‍ച്ചകളും അഭിമുഖങ്ങളും നയിച്ച് കയ്യടിവാങ്ങിയത് എന്ന് അവര്‍ മറന്നു. വ്യത്യസ്ത കായികയിനങ്ങളിലായി ആറ് ലോകകപ്പുകളും, ഒളിംമ്പിക്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഐപിഎല്‍ എന്നിവയൊക്കെയും മായന്തി കൈകാര്യംചെയ്തു.
ആരാധകരുടെ ഹോട്ട് വിശേഷണങ്ങള്‍ക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് ഒരു അഭിമുഖത്തില്‍ മായന്തി. 2017ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമാണ് ആരാധകരുടെ അപമാനങ്ങള്‍ അതിരുവിട്ടതെന്ന് മായന്തി പറയുന്നു. 'ഒരിക്കല്‍ സുരേഷ് റെയ്നയെ അഭിമുഖം ചെയ്തതിന്‍റെ സ്ക്രീന്‍ ഷോട്ട് എടുത്ത് ഭര്‍ത്താവായ സ്റ്റുവര്‍ട്ട് ബിന്നിക്ക് ഒരാള്‍ അയച്ചുകൊടുത്തു. നിങ്ങളുടെ ഭാര്യ എന്തുതരം വസ്ത്രമാണ് ധരിക്കുന്നത് എന്ന് നോക്കൂ എന്ന് ബിന്നിയോട് അയാള്‍ ചോദിച്ചു...' അഭിമുഖത്തില്‍ മായന്തി വെളിപ്പെടുത്തി.
തന്‍റെ ലുങ്കി സ്‌കേര്‍ട്ട് വ്യപകമായി ട്രോള്‍ ചെയ്യപ്പെട്ടു. എന്നാല്‍ എല്ലാത്തര വസ്‌ത്രങ്ങളും അണിയാറുണ്ട്. സ്വന്തം താല്‍പര്യങ്ങള്‍ അനുസരിച്ചാണ് വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. ആരാധകരുടെ 'ഹോട്ട് വിശേഷണങ്ങള്‍ക്ക് ചൂടന്‍ മറുപടിയാണ് മായന്തി നല്‍കുന്നത്. മായന്തിയുടെ അഭിമുഖത്തിന്‍റെ പൂര്‍ണരൂപം കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!