
ബ്യൂണസ് അയേഴ്സ്: ഡീഗോ മറഡോണയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ലിയോണല്‍ മെസിയുടെ കുടുംബം രംഗത്തെത്തി. വിവരമില്ലാത്തത് കൊണ്ടാണ് മറഡോണ മെസിക്കെതിരെ പ്രസ്താവന നടത്തുന്നതെന്ന് മെസിയുടെ ബന്ധുവായ മാക്‌സി ബിയാന്‍ചുച്ചി പറഞ്ഞു. മത്സരത്തിന് മുന്‍പ് 20 തവണ ശുചിമുറിയില്‍ പോകുന്ന മെസി മികച്ച നേതാവല്ലെന്ന് മറഡോണ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
അര്‍ജന്റീന ടീമിനെ സഹായിക്കേണ്ട സമയത്ത് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് അനുചിതമാമെന്ന് മാക്‌സി കുറ്റപ്പെടുത്തി. മികച്ച നായകനെന്ന് അവകാശപ്പെടുന്നയൊരാള്‍ക്ക് എങ്ങനെ ഇത്തരം പ്രസ്താവനകള്‍ നടത്താനാകുമെന്നും മാക്‌സി ചോദിച്ചു.ലോകകപ്പ് തോല്‍വിക്ക് ശേഷം മെസി ദേശീയ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
ഇന്ന് ബ്രസീലിനെതിരെ നടക്കുന്ന അര്‍ജന്റീന ദേശീയ ടീമിന്റെ സന്നാഹ മത്സരത്തിലും മെസ്സി കളിക്കുന്നില്ല. കഴിഞ്ഞ ആഴ്ച അര്‍ജന്റീനയുടെ തോല്‍വികള്‍ക്ക് മെസിയെ മാത്രം പഴിക്കരുതെന്ന് പറഞ്ഞതിന് പിന്നാലെയാണ് മറഡോണ് മെസിയെ കടന്നാക്രമിച്ച് രംഗത്തെത്തിയത്.