ബലന്‍ ഡി ഓര്‍ സാധ്യത പട്ടികയില്‍ നിന്ന് മെസി പുറത്ത്

Web Desk |  
Published : Jul 18, 2018, 08:38 AM ISTUpdated : Oct 02, 2018, 04:23 AM IST
ബലന്‍ ഡി ഓര്‍ സാധ്യത പട്ടികയില്‍ നിന്ന് മെസി പുറത്ത്

Synopsis

ലോകകപ്പിന് തൊട്ട് മുന്‍പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെസി, മുഹമ്മദ് സലാ എന്നിവരാണ് ആദ്യ മൂന്നിലുണ്ടായിരുന്നത്.

സൂറിച്ച്: ബലന്‍ ഡി ഓര്‍ സാധ്യത പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നിന്ന് അര്‍ജന്റൈന്‍ താരം മെസി പുറത്ത്. ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് മെസി പുറത്തായത്. ലോകകപ്പിന് തൊട്ട് മുന്‍പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെസി, മുഹമ്മദ് സലാ എന്നിവരാണ് ആദ്യ മൂന്നിലുണ്ടായിരുന്നത്. എന്നാല്‍ ലോകകപ്പിന് ശേഷവും ക്രിസ്റ്റ്യാനോ സ്ഥാനം നിലനിര്‍ത്തി. ലൂക്കാ മോഡ്രിച്ച്, കിലിയന്‍ എംബാപ്പെ എന്നിവര്‍ ആദ്യ മൂന്നിലേക്ക് കയറി.

ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് എംബാപ്പെയേയും മോഡ്രിച്ചിനേയും മെസിയെ പിന്തള്ളാന്‍ സഹായിച്ചത്. ക്രിസ്റ്റ്യാനോ പട്ടികയില്‍ ഒന്നാമതാണ്. മോഡ്രിച്ചും എംബാപ്പെയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. മെസി നാലാമതാണ്. അവസാനഘട്ടത്തിലേക്ക് ആദ്യ മൂന്ന് സ്ഥാനക്കാരെയാണ് പരിഗണിക്കുക. 

ആദ്യ മൂന്നില്‍ തിരിച്ചെത്താന്‍ മെസിക്ക് ഇനിയും സമയമുണ്ട്. സീസണില്‍ മികച്ച തുടക്കവും സ്പാനിഷ് കോപ്പയും നേടിയാല്‍ മെസിക്ക് ആദ്യ മൂന്നില്‍ തിരിച്ചെത്താം.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ക്യാപ്റ്റനായി റുതുരാജിന് പകരം സഞ്ജു?, ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ അടുത്ത 'തല'യെ പ്രഖ്യാപിച്ച് ഇതിഹാസ താരം
നല്ല തുടക്കം മുതലാക്കാനായില്ല, നടുവൊടിഞ്ഞ് ആര്‍സിബി, ചിന്നസ്വാമിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 176 റണ്‍സ് വിജയലക്ഷ്യം