ശ്രീലങ്കയ്‌ക്കെതിരേ പന്തുക്കൊണ്ട് വിസ്മയം തീര്‍ത്ത് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍

Web Desk |  
Published : Jul 18, 2018, 08:01 AM ISTUpdated : Oct 02, 2018, 04:23 AM IST
ശ്രീലങ്കയ്‌ക്കെതിരേ പന്തുക്കൊണ്ട് വിസ്മയം തീര്‍ത്ത് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍

Synopsis

ഇന്നലെ ശ്രീലങ്ക് അണ്ടര്‍ 19 ടീമിനെതിരേ നടന്ന ആദ്യ യൂത്ത് ടെസ്റ്റില്‍ അര്‍ജുന്‍ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 

കൊളംബൊ: പിതാവിന്റെ നിഴലില്‍ നിന്നാണ് വളരുന്നത് എന്ന വിമര്‍ശനത്തിന്റെ മുനയൊടിച്ച് മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. അച്ഛന്‍ ബാറ്റ് കൊണ്ട് ലോകം കീഴടക്കിയെങ്കില്‍ മകന് പന്ത് കൊണ്ട് ലോകം കീഴടക്കുമെന്നാണ് വിലയിരുത്തല്‍. അടുത്തിടെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേക്ക് അര്‍ജുന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നലെ ശ്രീലങ്ക് അണ്ടര്‍ 19 ടീമിനെതിരേ നടന്ന ആദ്യ യൂത്ത് ടെസ്റ്റില്‍ അര്‍ജുന്‍ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 

മൂന്നാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് സ്വന്തമാക്കി അര്‍ജുന്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. ഓപ്പണറായ കാമില്‍ മിഷാരയെ എല്‍ബിഡബ്ല്യൂവില്‍ കുരുക്കിയാണ് അര്‍ജുന്‍ പന്ത് കൊണ്ട് വിസ്മയം തീര്‍ത്തത്. ഇടങ്കയ്യന്‍ പേസറായ അര്‍ജുന്റെ പന്തിന് മുന്നില്‍ മിഷാരയ്ക്ക് ഉത്തരമുണ്ടായിരുന്നില്ല. എന്നാല്‍ ഒരു വിക്കറ്റ് മാത്രമാണ് അര്‍ജുന്‍ വീഴ്ത്തിയത്.

ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ലങ്ക 244 എല്ലാവരും പുറത്തായി. ഹര്‍ഷ് ത്യാഗി, ബദോനി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെടുത്തിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ക്യാപ്റ്റനായി റുതുരാജിന് പകരം സഞ്ജു?, ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ അടുത്ത 'തല'യെ പ്രഖ്യാപിച്ച് ഇതിഹാസ താരം
നല്ല തുടക്കം മുതലാക്കാനായില്ല, നടുവൊടിഞ്ഞ് ആര്‍സിബി, ചിന്നസ്വാമിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 176 റണ്‍സ് വിജയലക്ഷ്യം