തുടക്കത്തിൽ വിരാട് കോലിയും (19) ഫിൽ സാൾട്ടും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 52 റൺസ് ചേർത്തു. എന്നാൽ ആറാം ഓവറിലെ ആദ്യ പന്തില്‍ കോലിയെ പുറത്താക്കി ലുങ്കി എൻഗിഡി ഡൽഹിക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി.

ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 176 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് മികച്ച തുടക്കം ലഭിച്ചിട്ടും 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സിലെത്താനെ കഴിഞ്ഞുള്ളു. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ആർസിബിക്ക് വിരാട് കോലിയും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് 5 ഓവറില്‍ 52 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും കോലി പുറത്തായതിന് പിന്നാലെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഡൽഹി ആര്‍സിബിയെ 200 കടക്കാതെ പിടിച്ചുകെട്ടി. 38 പന്തില്‍ 63 റണ്‍സെടുത്ത ഫില്‍ സാള്‍ട്ടാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. സാള്‍ട്ട് കഴിഞ്ഞാല്‍ 17 പന്തില്‍ 26 റണ്‍സടുത്ത ടിം ഡേവിഡ് മാത്രമാണ് ആര്‍സിബിക്കായി പൊരുതിയത്. കോലി 13 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായി. ഡല്‍ഹിക്കായി കുല്‍ദീപ് യാദവും ക്യാപ്റ്റൻ അക്സര്‍ പട്ടേലും ലുങ്കി എൻഗിഡിയും രണ്ട് വിക്കറ്റ് വീതമെടുത്തു.

തകര്‍പ്പന്‍ തുടക്കം പിന്നെ തകര്‍ച്ച

View post on Instagram

തുടക്കത്തിൽ വിരാട് കോലിയും (19) ഫിൽ സാൾട്ടും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 52 റൺസ് ചേർത്തു. എന്നാൽ ആറാം ഓവറിലെ ആദ്യ പന്തില്‍ കോലിയെ പുറത്താക്കി ലുങ്കി എൻഗിഡി ഡൽഹിക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. പിന്നീട് ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലിനെ (18) കൂട്ടുപിടിച്ച് ഫിൽ സാൾട്ട് സ്കോർ ബോർഡ് ചലിപ്പിച്ചു. ഇതിനിടെ സാൾട്ട് സീസണിലെ തന്‍റെ രണ്ടാം അർദ്ധ സെഞ്ച്വറിയും തികച്ചു. പത്ത് ഓവറില്‍ ആര്‍സിബി ഒരു വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. എന്നാല്‍ പത്താം ഓവറിലെ അവസാന പന്തില്‍ ദേവ്ദത്ത് പടിക്കലിനെ മടക്കി അക്സര്‍ ആര്‍സിബിയുടെ കുതിപ്പിന് കടിഞ്ഞാണിട്ടു. പിന്നാലെ കുൽദീപ് യാദവിന്‍റെ പന്തിൽ ഫിൽ സാൾട്ടും (50) മടങ്ങിയതോടെ ആർസിബി പ്രതിരോധത്തിലായി.മിന്നും ഫോമിലുള്ള നായകൻ രജത് പാട്ടിദാറിനെ (20) മുകേഷ് കുമാർ പുറത്താക്കിയപ്പോൾ ആര്‍സിബി ഞെട്ടി.

View post on Instagram

അവസാന പ്രതീക്ഷയായിരുന്ന ടിം ഡേവിഡിനെ (15) പുറത്താക്കി അക്സർ പട്ടേൽ ബെംഗളൂരുവിനെ തകര്‍ച്ചയിലാക്കി. അവസാന ഓവറുകളിൽ സ്കോർ ഉയർത്തുമെന്ന് പ്രതീക്ഷിച്ച റൊമാരിയോ ഷെപ്പേർഡ് (1) എൽബിഡബ്ല്യുവിൽ കുടുങ്ങി നിരാശപ്പെടുത്തി. ജിതേഷ് ശര്‍മക്കും(20 പന്തില്‍ 14), ക്രുനാല്‍ പാണ്ഡ്യക്കും(10 പന്തില്‍ 12) അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ കഴിയാതിരുന്നതോടെ ആര്‍സിബി 175 റണ്‍സിലൊതുങ്ങി. ആദ്യ പത്തോവറില്‍ 99 റണ്‍സടിച്ച ആര്‍സിബിക്ക് അവസാന പത്തോവറില്‍ 76 റണ്‍സ് മാത്രമാണ് നേടാനായത്. അവസാന രണ്ടോവറില്‍ 8 റണ്‍സ് മാത്രമാണ് ആര്‍സിബി നേടിയത്.

View post on Instagram

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക