
സമകാലീന ഫുട്ബോളിലെ മികച്ച താരങ്ങളിലൊരാളാണ് ബാഴ്സലോണയുടെ അര്‍ജന്റീനൻ താരം ലിയോണൽ മെസി. മെസിയുടെ കാലുകളിലെ മാന്ത്രികസ്‌പര്‍ശം പലതവണ ഫുട്ബോള്‍ ലോകം അനുഭവിച്ചറിഞ്ഞതാണ്. ഏറ്റവുമൊടുവിൽ കഴിഞ്ഞദിവസം സ്പാനിഷ് ലീഗിൽ ബാഴ്സലോണയ്‌ക്കുവേണ്ടി മെസി നേടിയ ഗോളാണ് ഏറെ ചര്‍ച്ചയാകുന്നത്. വിയ്യാറയലിനെതിരായ മൽസരത്തിൽ രണ്ടു ഡിറൻഡര്‍മാരെ പറ്റിച്ചാണ് മെസി ഗോള്‍ നേടിയത്. രണ്ടു ഡിഫൻഡര്‍മാരുടെ ഇടയിലൂടെ പൊടുന്നനെ പാഞ്ഞുകയറിയാണ് മെസി ഗോളടിച്ചത്. മെസിയുടെ ഇടംകാലനടി വിയ്യാറയൽ ഗോളിക്ക് ഒരു അവസരവും നൽകിയില്ല.
മെസിയുടെ അത്ഭുതഗോള്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!