
മാഡ്രിഡ്: ആരാധകരുടെ കാത്തിരിപ്പും ആശങ്കകളും അവസാനിപ്പിച്ചുകൊണ്ട്ബാര്‍സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സി പരിക്ക് ഭേദമായി കളിക്കളത്തിലേക്ക് തിരിച്ചുവരുന്നു.അടുത്ത ശനിയാഴ്ച നടക്കുന്ന സ്പാനിഷ് ലീഗ് മത്സരത്തില്‍ മെസ്സി കളത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സ്പാനിഷ് ലീഗില്‍ ഡിപ്പോര്‍ട്ടിവോക്കെതിരെ ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ മെസ്സി കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മെസ്സിയുടെ പരിക്ക് ഭേദമായി വരികയാണെന്നാണ് ക്ലബ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മെസ്സിയില്ലാതെ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് ബാഴ്സ പരിശീലകന്‍ ലൂയി എന്‍റിക്വെ പറഞ്ഞിരുന്നു. എന്നാല്‍ തിരിച്ചുവരവ് സംബന്ധിച്ച് ഔദ്യോഗദിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സെപ്റ്റംബര്‍ 21ന് അത്‍ലറ്റികോ മാഡ്രിഡിനെതിരായ ലാ ലീഗ മത്സരത്തിനിടെയാണ മെസ്സിക്ക് പരിക്കേല്‍ക്കുന്നത്. മുന്നാഴ്ചത്തെ വിശ്രമമാണ് അന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് തുടര്‍ന്ന് ബാഴ്സയുടെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും കളിക്കാന്‍ മെസ്സിക്ക് കഴിഞ്ഞിരുന്നില്ല. അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരവും നഷ്ടമായി.
എന്നാല്‍ ഇപ്പോള്‍ പരിക്ക് ഏതാണ്ട് ഭേദമായെന്നാണ് നൂ ക്യാംപില്‍ നിന്നുള്ള സൂചന. ഒക്ടോബര്‍ 19ന് ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തിന് മുമ്പായി മെസ്സിയെ പൂര്‍ണ സജ്ജനാക്കുകയാണ് ബാഴ്സയുടെ ശ്രമം. അതിന് മുമ്പായി ഡിപ്പോര്‍ട്ടീവക്കെതിരെ ഫുട്ബോള്‍ ഇതിഹാസം കളത്തിലിറങ്ങും. എന്നാല്‍ മുഴുവന്‍ സമയവും മെസ്സി അന്ന് കളിക്കാനിടയില്ല. പ്രാധാന്യമില്ലാത്ത മത്സരങ്ങളില്‍പോലും ബാഴ്സലോണ കളത്തിലറക്കുന്നതാണ് മെസ്സിക്ക് പരിക്കേല്‍ക്കാന്‍ കാരണമെന്ന് അര്‍ജന്റീന ടീമിന്റെ പരിശീലകനടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!