മിതാലി നയിച്ചു; ലോക വനിത ടി20യില്‍ അയര്‍ലന്‍ഡിനെതിരേ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍

Published : Nov 15, 2018, 10:31 PM IST
മിതാലി നയിച്ചു; ലോക വനിത ടി20യില്‍ അയര്‍ലന്‍ഡിനെതിരേ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍

Synopsis

 വനിതാ ലോക ടി20യില്‍ അയര്‍ലന്‍ഡിനെതിരേ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. 51 റണ്‍സെടുത്ത മിതാലി രാജിന്റെ പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ജോര്‍ജ്ടൗണ്‍:  വനിതാ ലോക ടി20യില്‍ അയര്‍ലന്‍ഡിനെതിരേ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. 51 റണ്‍സെടുത്ത മിതാലി രാജിന്റെ പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അയര്‍ലന്‍ഡിനായി കിം ഗാര്‍ത്ത് രണ്ട് വിക്കറ്റെടുത്തു. 

സ്മൃതി മന്ഥാന (33)യും മിതാലിയും നല്ല തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീടെത്തിയവരില്‍ ആര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ജമീമ റോഡ്രിഗസ് (18), ഹര്‍മന്‍പ്രീത് കൗര്‍ (7), വേദ കൃഷ്ണമൂര്‍ത്തി (9), ദയാലന്‍ ഹേമലത (4) എന്നിവര്‍ പെട്ടന്ന് മടങ്ങി. ദീപ്തി ശര്‍മ (11), രാധ യാവദ് (1) എന്നിവര്‍ പുറത്താവാതെ നിന്നു. മറുപടി ബാറ്റിങ് ആരംഭിച്ച അയര്‍ലന്‍ഡ് മൂന്നോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 13 റണ്‍സെടുത്തിട്ടുണ്ട്. 

നേരത്തെ ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനേയും രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനേയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ഇഷാന്‍ കിഷൻ ഷോ, 45 പന്തില്‍ സെഞ്ചുറി, ഹരിയാനക്ക് മുന്നില്‍ റണ്‍മല ഉയർത്തി ജാർഖണ്ഡ്
ചെന്നൈ സൂപ്പര്‍ കിംഗ്സില്ല, ഐപിഎല്‍ ലേലത്തിനുശേഷം കരുത്തരായ 4 ടീമുകളെ തെരഞ്ഞെടുത്ത് അശ്വിന്‍