സഞ്ജു രാജസ്ഥാനില്‍ തന്നെ; ഉനദ്ഘട്ടിന്റെ ചീട്ട് കീറി

By Web TeamFirst Published Nov 15, 2018, 9:07 PM IST
Highlights
  • മലയാളി താരം സഞ്ജു വി. സാംസണ്‍ ഇത്തവണയും രാജസ്ഥാന്‍ റോയല്‍സിനായി കളിക്കും. 11 ഇന്ത്യന്‍ താരങ്ങളെ രാജസ്ഥാന്‍ നിലനിര്‍ത്തി. അഞ്ച് വിദേശ താരങ്ങളേയും രാജസ്ഥാന്‍ നിലനിര്‍ത്തുകയായിരുന്നു.

ജയ്പുര്‍: മലയാളി താരം സഞ്ജു വി. സാംസണ്‍ ഇത്തവണയും രാജസ്ഥാന്‍ റോയല്‍സിനായി കളിക്കും. 11 ഇന്ത്യന്‍ താരങ്ങളെ രാജസ്ഥാന്‍ നിലനിര്‍ത്തി. അഞ്ച് വിദേശ താരങ്ങളേയും രാജസ്ഥാന്‍ നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം 11.5 കോടിക്ക് ടീമിലെത്തിയ ജയദേവ് ഉനദ്ഘട്ടിനെ ഒഴിവാക്കിയതണ് ശ്രദ്ധേയമായ മാറ്റം. എന്നാല്‍ കഴിഞ്ഞ സീസണില്‍ അജിന്‍ക്യ രഹാനെ, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരെ നിലനിര്‍ത്തി.

കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് ഗോപാല്‍, കൃഷ്ണപ്പ ഗൗതം, മഹിപാല്‍ ലോംറോര്‍ എന്നിവര്‍ക്കും രാജസ്ഥാന്‍ അവസരം നല്‍കി. ജോസ് ബട്ലര്‍ ബെന്‍ സ്റ്റോക്ക്സ്, സ്റ്റീവ് സ്മിത്ത്, ജോഫ്ര ആര്‍ച്ചര്‍, ഇഷ് സോധി എന്നിവരാണ് നിലനിര്‍ത്തപ്പെട്ട വിദേശതാരങ്ങള്‍. ഇതില്‍ ബട്ലറും സ്റ്റോക്ക്സും ലീഗിന്റെ ഇടയ്ക്കുവച്ച് മടങ്ങുന്നത് രാജസ്ഥാന് ക്ഷീണം ചെയ്യും. 

അഫ്ഗാന്‍ സ്പിന്നര്‍ സഹീര്‍ ഖാന്‍, ശ്രീലങ്കയുടെ ദുഷ്മന്ത് ചമീര, ദക്ഷിണാഫ്രിക്കയുടെ ഡ്വെയ്ന്‍ പാറ്റേഴ്സണ്‍ എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കി. ഓസീസ് ബാറ്റ്‌സ്മാന്‍ ഡാര്‍സി ഷോര്‍ട്ട്, ബെന്‍ ലോഗ്ലിന്‍, ഹെന്റിച്ച് ക്ലാസന്‍ എന്നിവരേയും രാജസ്ഥാന്‍ ഒഴിവാക്കി.

click me!