
തിരുവനന്തപുരം: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി വീണ്ടും കളിക്കാനായതില്‍ സന്തോഷമുണ്ടെന്ന് മലയാളി പേസര്‍ ബേസില്‍ തമ്പി. തിരുവനന്തപുരത്ത് ആന്ധ്രയ്‌ക്കെതിരായ രഞ്ജി ട്രോഫി വിജയത്തിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ബേസില്‍ തമ്പി.
ബേസില്‍ തുടര്‍ന്നു.. ഐപില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വഴിയാണ്. അവിടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ സെലക്റ്റര്‍മാരുടെ ശ്രദ്ധനേടാന്‍ സാധിക്കും. സണ്‍റൈസേഴ്‌സ് ഒരു സന്തുലിതമായ ടീമാണ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അവര്‍ക്കൊപ്പം കളിക്കാന്‍ കഴിയുന്നത് വലിയകാര്യം. വിദേശ താരങ്ങളെ ഉപയോഗിക്കുന്നതില്‍ പോലും വ്യക്തമായ പദ്ധതിയുണ്ട് ടീമിന്. അങ്ങനെയൊരു ടീമില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ബേസില്‍.
ആകാംക്ഷയിലാണ് ഞാന്‍. കെയ്ന്‍ വില്യംസണുണ്ട്. ഡേവിഡ് വാര്‍ണര്‍ ടീമിനൊപ്പം ചേരുമെന്ന് അറിയുന്നു. വാര്‍ണറുടെ കൂടെ കളിക്കുന്നതില്‍ സന്തോഷം. കാരണം ഞാന്‍ ആദ്യ ഐപിഎല്ലില്‍ പന്തെറിയുന്നത് വാര്‍ണര്‍ക്കെതിരേയാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ കളിക്കുന്നതിന്റെ ത്രില്ലും ഇരട്ടിയാണെന്ന് ബേസില്‍ പറഞ്ഞു.
രഞ്ജി ട്രോഫിയില്‍ മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. നന്നായിട്ട് പന്തെറിയാന്‍ കഴിയുന്നുണ്ട്. എവേ മാച്ചുകളില്‍ പേസര്‍മാര്‍ക്ക് പിന്തുണ ലഭിക്കുന്ന പിച്ചുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബേസില്‍ തമ്പി പറഞ്ഞു നിര്‍ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!