ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ മുഹമ്മദ് ഷമിയും രോഹിതും ധവാനും കളിച്ചേക്കില്ല

Published : Feb 05, 2019, 09:24 AM IST
ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ മുഹമ്മദ് ഷമിയും രോഹിതും ധവാനും കളിച്ചേക്കില്ല

Synopsis

ന്യുസീലന്‍ഡിലെ ഏകദിന പരമ്പരയിൽ ഷമി ആയിരുന്നു മാന്‍ ഓഫ് ദ് സീരീസ്. അഞ്ച് മത്സര പരമ്പര ഇന്ത്യ 4-1 നാണ് സ്വന്തമാക്കിയത്. നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി കിവികളെ പിടിച്ചുകെട്ടിയത് ഷമിയായിരുന്നു

മുംബൈ: ഓസ്ട്രേലിയക്കെതിരെ നാട്ടിൽ നടക്കുന്ന ഏകദിന പരമ്പരയിൽ മുഹമ്മദ് ഷമിക്ക് ഇന്ത്യ വിശ്രമം നൽകിയേക്കും. ഫാസ്റ്റ് ബൗളര്‍മാര്‍ക്കിടയിലെ റോട്ടേഷന്‍ നയത്തിന്‍റെ അടിസ്ഥാനത്തിലാകും നടപടി. മികച്ച പ്രകടനം നടത്തിവരുന്ന ഷമിക്ക് ഇടവേള ആവശ്യമാണെന്ന് ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞു.

ന്യുസീലന്‍ഡിലെ ഏകദിന പരമ്പരയിൽ ഷമി ആയിരുന്നു മാന്‍ ഓഫ് ദ് സീരീസ്. അഞ്ച് മത്സര പരമ്പര ഇന്ത്യ 4-1 നാണ് സ്വന്തമാക്കിയത്. നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി കിവികളെ പിടിച്ചുകെട്ടിയത് ഷമിയായിരുന്നു.  ഷമിക്ക് വിശ്രമം അനുവദിച്ചാൽ ജസ്പ്രീത് ബുംറ ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തും.

ഷമിക്ക് മാത്രമല്ല ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ എന്നിവര്‍ക്ക് വിശ്രമം നൽകുന്ന കാര്യവും ടീം പരിഗണിക്കുകയാണെന്നും രവി ശാസ്ത്രി അറിയിച്ചു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര മാര്‍ച്ച് രണ്ടിനാണ് തുടങ്ങുന്നത്. 5 ഏകദിനവും 2 ട്വന്‍റി 20യും ഇരുടീമുകളും കളിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവന്‍റെ കണ്ണകള്‍ എല്ലാം പറയുന്നു', വിരാട് കോലി ആ വമ്പന്‍ പ്രഖ്യാപനം നടത്തേണ്ട സമയമായെന്ന് റോബിന്‍ ഉത്തപ്പ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഓസ്ട്രേലിയക്ക് 91% സാധ്യത, ഇന്ത്യയുടെ സാധ്യത 4 ശതമാനം മാത്രം