ധോണിക്ക് ഏകദിനം നഷ്ടമാകുന്നത് 2013ന് ശേഷം ഇതാദ്യം

Published : Jan 28, 2019, 08:30 AM ISTUpdated : Jan 28, 2019, 08:34 AM IST
ധോണിക്ക് ഏകദിനം നഷ്ടമാകുന്നത് 2013ന് ശേഷം ഇതാദ്യം

Synopsis

മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വൈറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി കളിക്കുന്നില്ല. തുടയ്ക്ക് പരിക്കേറ്റതിനാലാണ് ധോണിക്ക് ഇന്ത്യ വിശ്രമം അനുവദിച്ചത്.

ബേ ഓവല്‍: ഇന്ത്യ- ന്യൂസീലന്‍ഡ് മൂന്നാം ഏകദിനത്തില്‍ വൈറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി കളിക്കുന്നില്ല. തുടയ്ക്ക് പരിക്കേറ്റതിനാലാണ് ധോണിക്ക് ഇന്ത്യ വിശ്രമം അനുവദിച്ചത്. എം എസ് ഡിക്ക് പകരം ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍.

പരുക്കോ അസുഖമോ മൂലം ധോണിക്ക് ഏകദിനം നഷ്ടമാകുന്നത് 2013ന് ശേഷം ഇതാദ്യമായാണ്. അന്ന് വിന്‍ഡീസില്‍ ത്രിരാഷ്ട്ര പരമ്പരയ്ക്കിടെ തുടയ്ക്ക് പരിക്കേറ്റ് ധോണി പുറത്തിരുന്നു. അതിന് മുന്‍പ് 2007ല്‍ അയര്‍ലന്‍ഡിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ പരമ്പരയ്ക്കിടെ വൈറല്‍ ഫീവര്‍ മൂലവും മത്സരം നഷ്ടമായി. 

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ മൂന്ന് അര്‍ദ്ധ സെഞ്ചുറി നേടിയ ധോണി ന്യൂസീലന്‍ഡിലും മികച്ച ഫോമിലാണ്. ആദ്യ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതിരുന്ന ധോണി രണ്ടാം ഏകദിനത്തില്‍ 33 പന്തില്‍ 48 റണ്‍സടിച്ച് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. മത്സരം 90 റണ്‍സിന് ഇന്ത്യ വിജയിച്ചു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബ് കിംഗ്‌സിനെ തീര്‍ത്തു; സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒന്നാമത്, ജയം 33 റണ്‍സിന്
ഇഷാന്‍ കിഷന്‍ വന്നു, സഞ്ജു സാംസണ്‍ പുറത്ത്; ഓറഞ്ച് ക്യാപ്പിനുള്ള പോര് മുറുകുന്നു, ക്ലാസന്‍ ഒന്നാമത്