ധോണിയില്ലാതെ ഇന്ത്യ; പാണ്ഡ്യ തിരിച്ചെത്തി; ന്യൂസീലന്‍ഡിന് തകര്‍ച്ചയോടെ തുടക്കം

Published : Jan 28, 2019, 08:02 AM ISTUpdated : Jan 28, 2019, 08:04 AM IST
ധോണിയില്ലാതെ ഇന്ത്യ; പാണ്ഡ്യ തിരിച്ചെത്തി; ന്യൂസീലന്‍ഡിന് തകര്‍ച്ചയോടെ തുടക്കം

Synopsis

മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ബാറ്റ് ചെയ്യുന്നു. എന്നാല്‍ സ്‌കോര്‍ കാര്‍ഡില്‍ 26 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി.  

ബേ ഓവല്‍: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസീലന്‍ഡിന് തുടക്കം പാളി. സ്‌കോര്‍ കാര്‍ഡില്‍ 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ കോളിന്‍ മണ്‍റോയെ(7) നഷ്ടമായി. രണ്ടാം ഓവറില്‍ ഷമിക്കാണ് വിക്കറ്റ്. ഏഴാം ഓവറിലെ ആദ്യ പന്തില്‍ ഗപ്റ്റിലിനെ ഭുവി കാര്‍ത്തിക്കിന്‍റെ കൈകളിലെത്തിച്ചു. 

ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 27 റണ്‍സ് എന്ന നിലയിലാണ് കിവികള്‍. വില്യംസനും(6) റോസ് ടെയ്‌ലറുമാണ്(1) ആണ് ക്രീസില്‍. 

രണ്ട് മാറ്റങ്ങളുമായാണ് കോലിപ്പട മൂന്നാം ഏകദിനത്തിനിറങ്ങിയത്. പരിക്കേറ്റ എം എസ് ധോണി കളിക്കുന്നില്ല. പകരം ദിനേശ് കാര്‍ത്തിക്കാണ് വിക്കറ്റ് കീപ്പര്‍. ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പകരം ഹര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി. സസ്‌പെ്‍ഷന്‍ പിന്‍വലിക്കപ്പെട്ട ശേഷം ഹര്‍ദികിന്‍റെ ആദ്യ മത്സരമാണിത്. 

ഇന്ത്യന്‍ ടീം

Rohit Sharma, Shikhar Dhawan, Virat Kohli(c), Ambati Rayudu, Kedar Jadhav, Dinesh Karthik(w), Hardik Pandya, Bhuvneshwar Kumar, Kuldeep Yadav, Mohammed Shami, Yuzvendra Chahal

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബ് കിംഗ്‌സിനെ തീര്‍ത്തു; സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒന്നാമത്, ജയം 33 റണ്‍സിന്
ഇഷാന്‍ കിഷന്‍ വന്നു, സഞ്ജു സാംസണ്‍ പുറത്ത്; ഓറഞ്ച് ക്യാപ്പിനുള്ള പോര് മുറുകുന്നു, ക്ലാസന്‍ ഒന്നാമത്