
കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ആരാധകരുടെ കണ്ണുകള്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്‍ എം.എസ് ധോണിയില്‍. ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തെ കൂടി പുറത്താക്കാനായാല്‍ ധോണിക്ക് വിക്കറ്റിന് പിന്നില്‍ 400 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാനാകും. 314 ഏകദിനങ്ങളില്‍ നിന്ന് 399 പുറത്താക്കലുകളാണ് ഏകദിനത്തില്‍ ധോണിയുടെ പേരിലുള്ളത്.
ഇതിഹാസങ്ങളായ കുമാര്‍ സങ്കക്കാര, ആദം ഗില്‍ക്രിസ്റ്റ്, മാര്‍ക്ക് ബൗച്ചര്‍ എന്നിവരാണ് ഇതിനു മുമ്പ് ഈ നേട്ടത്തിലെത്തിയവര്‍. 482 പേരെ പുറത്താക്കിയ കുമാര്‍ സങ്കക്കാരയാണ് പട്ടികയില്‍ മുന്നില്‍. അതേസമയം 98 റണ്‍സ് കൂടി നേടിയാല്‍ ഏകദിനത്തില്‍ 10000 ക്ലബിലിടം നേടുന്ന 12-ാം താരവും നാലാം ഇന്ത്യക്കാരനുമാകും ധോണി. സച്ചിന്‍, ഗാംഗുലി, ദ്രാവിഡ് എന്നിവരാണ് പതിനായിരം തികച്ചിട്ടുള്ള ഇന്ത്യന്ർ ബാറ്റ്സ്മാന്‍മാർ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!