ചെന്നൈയില്‍ വീണ്ടും 'തല' ധോണി

By Web DeskFirst Published Sep 17, 2017, 5:50 PM IST
Highlights

ചെന്നൈ: ചെപ്പോക്കില്‍ ആരാധകരെ ഇളക്കിമറിച്ച് തലയുടെ ബാറ്റിംഗ് വിരുന്ന്. ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ ധോണി 66-ാം അര്‍ദ്ധസെഞ്ചുറി കുറിച്ചു. ധോണി 88 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്സും സഹിതം 79 റണ്‍സ് നേടി. 87ന് അഞ്ച് വിക്കറ്റ് വീണ ഇന്ത്യക്ക് ധോണിയടെയും ഹര്‍ദിക് പാണ്ഡ്യയുടെയും രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. 

കരുതലോടെ തുടങ്ങിയ ധോണി അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം ബോളര്‍മാരെ കണക്കിന് പ്രഹരിച്ചു. അവസാന ഓവറില്‍ സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടയില്‍ ഫോക്‌ന‌റുടെ പന്തില്‍ വാര്‍ണര്‍ക്ക് ക്യാച്ച് നല്‍കിയാണ് ധോണി മടങ്ങിയത്. അര്‍ദ്ധസെഞ്ചുറി പ്രകടനത്തോടെ 2019 ലോകകപ്പില്‍ താനുണ്ടാകുമെന്ന് ഉറപ്പാക്കുകയും ചെയ്തു മുന്‍ നായകന്‍. 

FIFTY! @msdhoni brings up his 66th ODI 50 @Paytm #INDvAUS pic.twitter.com/nc52IQbQDm

— BCCI (@BCCI) September 17, 2017

അതേസമയം, ബാറ്റിംഗിനായി ക്രീസിലിറങ്ങിയ ധോണിയെ ബിസിസിഐ വിശേഷിപ്പിച്ചത്, രാജാവ് ചെന്നൈയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു എന്നായിരുന്നു. ബിസിസിഐയുടെ ട്വിറ്ററ്‍ പേജിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ കൂടിയായിരുന്ന ധോണിയെ ബിസിസിഐ രാജാവായി വിശേഷിപ്പിച്ചത്.

The King returns to Chennai #TeamIndia #IndvAus pic.twitter.com/p8sd5RtamH

— BCCI (@BCCI) September 17, 2017
click me!