പോയിന്‍റ് പട്ടികയില്‍ കുതിച്ചുചാടി മുംബൈ ഇന്ത്യന്‍സ്

web desk |  
Published : May 04, 2018, 11:23 PM ISTUpdated : Jun 08, 2018, 05:43 PM IST
പോയിന്‍റ് പട്ടികയില്‍ കുതിച്ചുചാടി മുംബൈ ഇന്ത്യന്‍സ്

Synopsis

പഞ്ചാബിനായി മുജീബ് രണ്ട് വിക്കറ്റ് വീഴ്ത്തി.

ഇന്‍ഡോര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിര്‍ണായക മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരേ മുംബൈയ്ക്ക് ആറ് വിക്കറ്റ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. മറുപടി ബാറ്റിങ് ആരംഭിച്ച മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

സൂര്യകുമാര്‍ യാദവ് (42 പന്തില്‍ 57), രോഹിത് ശര്‍മ (പുറത്താവാതെ 15 പന്തില്‍ 24), ക്രുനാല്‍ പാണ്ഡ്യ (12 പന്തില്‍ 31) എന്നിവരണ് വിജയം എളുപ്പമാക്കിയത്. ഇവിന്‍ ലെവിസ് (10), ഇഷാന്‍ കിഷന്‍ (25), ഹാര്‍ദിക് പാണ്ഡ്യ (23) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. പഞ്ചാബിനായി മുജീബ് രണ്ട് വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് ക്രിസ് ഗെയ്ല്‍ (40 പന്തില്‍ 50) കെ.എല്‍. രാഹുല്‍ (20 പന്തില്‍ 24), കരുണ്‍ നായര്‍ (12 പന്തില്‍ 13), മാര്‍കസ് സ്റ്റോയ്നിസ് (15 പന്തില്‍ 29) എന്നിവരുടെ ബാങ്ങിങ്ങാണ് തുണയായത്.  യുവരാജ് സിങ് (14 പന്തില്‍ 14) വീണ്ടും നിരാശപ്പെടുത്തി.  

വിജയത്തോടെ മുംബൈക്ക് അവസാന പടിയില്‍ നിന്ന് മോചനമായി. ഒമ്പത് മത്സരങ്ങളില്‍ ആറ് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മുംബൈ. പഞ്ചാബ് നാലം സ്ഥാനത്ത് നില്‍ക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'കോലിക്കൊപ്പം 2027 ഏകദിന ലോകകപ്പ് കളിക്കണം'; ആഗ്രഹം വ്യക്തമാക്കി പ്രിന്‍സ് യാദവ്, പിന്തുണച്ച് അമ്പാട്ടി റായുഡു
'ധീരമായ തീരുമാനമെടുക്കൂ, സച്ചിനെ പോലെ വൈഭവും ടെസ്റ്റ് കളിച്ച് തുടങ്ങട്ടെ'; പിന്തുണച്ച് മെന്റര്‍ സുബന്‍ ബറൂച്ച