ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് നാസര്‍ ഹുസൈന്‍

By Web TeamFirst Published Feb 22, 2019, 6:41 PM IST
Highlights

ലോകകപ്പിന്‌ ദിവസമെണ്ണിക്കൊണ്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകം. കണക്കുക്കൂട്ടലുകളും പ്രവചനങ്ങളും അതിന്റെ വഴിക്ക് നടക്കുന്നു. പഴയ താരങ്ങളില്‍ പലരും തങ്ങളുടെ വിലയിരുത്തലുകള്‍ നടത്തുന്നുണ്ട്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈനും ലോകകപ്പ് സാധ്യതകളെ കുറിച്ച് സംസാരിച്ചു.

ലണ്ടന്‍: ലോകകപ്പിന്‌ ദിവസമെണ്ണിക്കൊണ്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകം. കണക്കുക്കൂട്ടലുകളും പ്രവചനങ്ങളും അതിന്റെ വഴിക്ക് നടക്കുന്നു. പഴയ താരങ്ങളില്‍ പലരും തങ്ങളുടെ വിലയിരുത്തലുകള്‍ നടത്തുന്നുണ്ട്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈനും ലോകകപ്പ് സാധ്യതകളെ കുറിച്ച് സംസാരിച്ചു. ആതിഥേയരായ ഇംഗ്ലണ്ടിനും മികച്ച ടീമായ ഇന്ത്യക്കുമാണ് സാധ്യത കൂടുതലെന്ന് നാസര്‍ ഹുസൈന്‍ പറയുന്നു. 

അദ്ദേഹം തുടര്‍ന്നു.. ഇന്ത്യയും ഇംഗ്ലണ്ടുമാണ് ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമുകള്‍. എന്നാല്‍ മറ്റു ടീമുകളെ തള്ളി കളയാന്‍ കഴിയില്ല. ആര്‍ക്ക് വേണമെങ്കിലും ലോകകപ്പ് ജയിക്കാം. അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ തവണ നടന്ന ചാംപ്യന്‍സ് ട്രോഫി. അന്നും സാധ്യത ഇംഗ്ലണ്ടിനും ഇന്ത്യക്കും ആയിരുന്നെങ്കിലും പാക്കിസ്ഥാന്‍ കപ്പ് നേടി. ഇംഗ്ലണ്ട് സെമിയിലും ഇന്ത്യ ഫൈനലിലും തോറ്റു. അതുക്കൊണ്ട് തന്നെ ആര്‍ക്കും ലോകകപ്പ് വിജയിക്കാവുന്നതാണെന്നും നാസര്‍ ഹുസൈന്‍ വ്യക്തമാക്കി.  

സുപ്രധാന മത്സരങ്ങളില്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടാല്‍ ലോക റാങ്കിങ്ങില്‍ ഒന്നാമതായ ഇംഗ്ലണ്ടിനു കാലിടറി പോകാവുന്നതെയുള്ളുവെന്ന് ഹുസൈന്‍ പറഞ്ഞു. ചാംപ്യന്‍സ് ട്രോഫിയിലും അതുതന്നെയാണ് സംഭവിച്ചത്. പാക്കിസ്ഥാനെതിരെ കളി മറന്നു. ഈ സാഹചര്യം മറികടക്കാനായാല്‍ ഓയിന്‍ മോര്‍ഗന് ലോകകപ്പ് ഉയര്‍ത്താന്‍ സാധിക്കുമെന്നും നാസര്‍ ഹുസൈന്‍.

click me!