ദേശീയ ജൂനിയർ അത്‍ലറ്റിക്സ്: അപർണ റോയിക്ക് റെക്കോര്‍ഡോടെ സ്വർണം

Published : Nov 03, 2018, 05:54 PM IST
ദേശീയ ജൂനിയർ അത്‍ലറ്റിക്സ്: അപർണ റോയിക്ക് റെക്കോര്‍ഡോടെ സ്വർണം

Synopsis

റാഞ്ചിയിൽ നടക്കുന്ന ദേശീയ ജൂനിയർ അത്‍ലറ്റിക് മീറ്റിലെ 100 മീറ്റർ ഹർഡിൽസിൽ കേരളത്തിന്‍റെ അപർണ റോയിക്ക് സ്വർണം. 18 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ 13.76 സെക്കൻഡിൽ ഓടിയെത്തിയ അപർണ റെക്കോർഡോടെയാണ് സ്വർണം നേടിയത്. 2008ൽ തമിഴ്നാടിന്‍റെ ഗായത്രി ഗോവിന്ദ് കുറിച്ച 14.02 സെക്കൻഡിന്‍റെ റെക്കോർഡാണ് അപർണ തകർത്തത്.

റാഞ്ചി: റാഞ്ചിയിൽ നടക്കുന്ന ദേശീയ ജൂനിയർ അത്‍ലറ്റിക് മീറ്റിലെ 100 മീറ്റർ ഹർഡിൽസിൽ കേരളത്തിന്‍റെ അപർണ റോയിക്ക് സ്വർണം. 18 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ 13.76 സെക്കൻഡിൽ ഓടിയെത്തിയ അപർണ റെക്കോർഡോടെയാണ് സ്വർണം നേടിയത്. 2008ൽ തമിഴ്നാടിന്‍റെ ഗായത്രി ഗോവിന്ദ് കുറിച്ച 14.02 സെക്കൻഡിന്‍റെ റെക്കോർഡാണ് അപർണ തകർത്തത്.

ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ അബിത മേരി മാനുവലും സ്വർണം സ്വന്തമാക്കി. 55.49 സെക്കൻഡിലാണ് അബിതയുടെ ഫിനിഷ്.16 വയസ്സിൽ താഴെയുള്ളവരുടെ 100 മീറ്റർ ഹർഡിൽസിൽ അലീന വർഗീസ് വെള്ളി നേടി. 14.92 സെക്കൻഡിലാണ് അലീനയുടെ ഫിനിഷ്. 16 വയസ്സിൽ താഴെയുള്ളവരുടെ 400 മീറ്ററിൽ 58.12 സെക്കൻഡിൽ ഓടിയെത്തിയ എൽഗ തോമസും വെള്ളി സ്വന്തമാക്കി.

ജൂനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹ‍ർഡിൽസിൽ 14.07 സെക്കൻഡിൽ ഫിനിഷ് ചെയത മുഹമ്മദ് ഫായിസും 400 മീറ്ററിൽ 56.25  സെക്കൻഡിൽ ഫിനിഷ് ചെയ്ത എ എസ് സാന്ദ്രയും വെങ്കലം നേടി.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു