
വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യുസിലന്‍ഡ് വനിതകള്‍ക്ക് ബാറ്റിംഗ് തകര്‍ച്ച. 28 ഓവറില്‍ 5 വിക്കറ്റിന് 71 റണ്‍സെന്ന നിലയിലാണ് ന്യുസിലന്‍ഡ്. ക്യാപ്റ്റന്‍ ആമി സാറ്റര്‍വെയിറ്റ് (51) ക്രീസിലുണ്ട്. ഇന്ത്യക്കായി ഏക്താ ബിഷ്ട് രണ്ടും പൂനം യാദവ്, ജൂലന്‍ ഗോസ്വാമി, ശിഖാ പാണ്ഡേ എന്നിവര്‍ ഒരു വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ ഏകദിനം ജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡിന് സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍ മാത്രമുള്ളപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ സൂസി ബേറ്റ്‌സ് (0) സോഫി ഡിവൈന്‍ (7) എന്നിവരാണ് മടങ്ങിയത്. ലോറന്‍ ഡൗണ്‍ (15) പിടിച്ചുനിന്നെങ്കിലും ബിഷ്ടിന്റെ പന്തില്‍ സ്മൃതി മന്ഥാനയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. പിന്നീടെത്തിയ അമേലിയ കേറും (1) ബിഷ്ടിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മാഡി ഗ്രീന്‍ (9) പൂനം യാദവിന്റെ പന്തില്‍ വിക്കറ്റ് തെറിച്ച് മടങ്ങുകയായിരുന്നു. മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!