പിഎസ്ജിയില്‍ തന്നെ നെയ്‌മര്‍ ബാലന്‍ ഡി ഓര്‍ നേടും: റൊണാള്‍ഡോ

Published : Feb 06, 2018, 07:45 PM ISTUpdated : Oct 05, 2018, 03:08 AM IST
പിഎസ്ജിയില്‍ തന്നെ നെയ്‌മര്‍ ബാലന്‍ ഡി ഓര്‍ നേടും: റൊണാള്‍ഡോ

Synopsis

പാരിസ്: പാരിസ് സെ‍യ്ന്‍റ് ജര്‍മ്മന്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ബാലണ്‍ ഡി ഓര്‍ നേടുമെന്ന് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ. പുരസ്കാരം നേടാന്‍ താരം പിഎസ്ജി വിടേണ്ട കാര്യമില്ലെന്ന് എസ്എഫ്ആര്‍ സ്പോര്‍ടിനോട് മുന്‍ ബാലണ്‍ ഡി ഓര്‍ ജേതാവ് പറഞ്ഞു. നെയ്മര്‍ക്ക് പുരസ്കാരം നേടണമെന്നുണ്ടെങ്കില്‍ റയലിലേക്ക് വരാനാവശ്യപ്പെട്ട് റയല്‍ പ്രസിഡന്‍റ് പെരസ് കഴിഞ്ഞ ബാലണ്‍ ഡി ഓര്‍ വേദിയില്‍ രംഗത്തെത്തിയിരുന്നു.

സീസണില്‍ കിതയ്ക്കുന്ന റയലിലേക്ക് നെയ്മര്‍ ചേക്കേറുമെന്ന് അഭ്യൂഹങ്ങള്‍ പടരുന്നതിനിടെയാണ് റൊണാള്‍ഡോ അഭിപ്രായം തുറന്നുപറഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റിലാണ് റെക്കോര്‍ഡ് തുകയായ 222 മില്ല്യണ്‍ യൂറോയ്ക്ക് സ്‌പാനിഷ് വമ്പന്‍മാരായ ബാഴ്സലോണ വിട്ട് ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക് നെയ്മര്‍ ചേക്കേറിയത്. അതേസമയം പാരിസ് സെയ്ന്‍റ് ജര്‍മ്മനിലേക്കുള്ള നെയ്മറുടെ കൂടുമാറ്റം തെറ്റായിപ്പോയെന്ന് മുന്‍ ലോക ഫുട്ബോളര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

നെയ്മറുടെ തീരുമാനം താരത്തെ പിന്നോട്ടടിക്കുമെന്നും അന്ന് റൊണാള്‍ഡോ കുറ്റപ്പെടുത്തി. പാരിസ് സെയ്ന്‍റ് ജര്‍മ്മനില്‍ ബ്രസീലിയന്‍ താരം ഇപ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനിടെയാണ് റൊണാള്‍ഡോയുടെ മനംമാറ്റം. സീസണില്‍ പിഎസ്ജിയില്‍ 17 മത്സരങ്ങളില്‍ 18 ഗോളുകളും 11 അസിസ്റ്റുകളും നെയ്മര്‍ സ്വന്തമാക്കിയിട്ടുണ്ട്. പിഎസ്ജിയില്‍ കളിക്കാന്‍ താന്‍ ആഗ്രഹച്ചിരുന്നതായും അഭിമുഖത്തില്‍ റൊണാള്‍ഡോ പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ലോകകപ്പ് നേട്ടത്തിന് ശേഷം അടുത്തതെന്ത്? ആഗ്രഹം വ്യക്തമാക്കി ഗൗതം ഗംഭീര്‍
ഗംഭീറിന്റേയും കിഷന്റേയും മറുപടിക്ക് പുല്ലുവില; നിലപാടിലുറച്ച് കീര്‍ത്തി ആസാദ്, വിട്ടൊഴിയാതെ വിവാദം