ബെംഗളൂരുവിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിൽ സംസാരിക്കവേ തമാശ രൂപേണയാണ് ധോണി മനസ് തുറന്നത്. എനിക്ക് ആദ്യം കുറച്ച് പരിശോധനകൾക്ക് വിധേയനാകേണ്ടതുണ്ട്.

ബെംഗളൂരു: ഐപിഎൽ ഭാവി സംബന്ധിച്ചുള്ള ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ഉത്തരം നൽകി മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിംഗ്സ് താരവുമായ എം എസ് ധോണി. ഈ വർഷം ഡിസംബറിന് മുൻപായി ഐ പി എല്ലിൽ തുടരുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് ധോണി വ്യക്തമാക്കി. കാൽക്കുഴയിലെ പരിക്കിനെ തുടർന്ന് 2026-ലെ ഐ.പി.എൽ സീസൺ ധോണിക്ക് പൂർണ്ണമായി നഷ്ടമായിരുന്നു. ഇതിന് പിന്നാലെ ധോണി വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് പ്രതികരണവുമായി ധോണി തന്നെ രംഗത്തെത്തിയത്.

ബെംഗളൂരുവിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിൽ സംസാരിക്കവേ തമാശ രൂപേണയാണ് ധോണി മനസ് തുറന്നത്. എനിക്ക് ആദ്യം കുറച്ച് പരിശോധനകൾക്ക് വിധേയനാകേണ്ടതുണ്ട്. ഡോക്ടർമാർ നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ, മറ്റൊരു സീസൺ കൂടി കളിക്കാൻ എനിക്ക് സാധിക്കുമോ എന്ന് ഡിസംബറിന് മുൻപ് തീരുമാനിക്കും-ധോണി പറഞ്ഞു. ഞാൻ കായികക്ഷമത കൈവരിച്ചില്ലെങ്കിൽ, ഈ 'വിന്‍റേജ് വാഹനം' റോഡിലിറങ്ങാൻ പ്രാപ്തമാണെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ഡോക്ടർമാർക്കാണ്. അതിനാൽ എല്ലാ സമ്മർദ്ദവും ഇപ്പോൾ അവർക്കാണെന്നും ധോണി ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു.

Scroll to load tweet…

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

അതേസമയം, ധോണി മഞ്ഞക്കുപ്പായത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് സി.എസ്.കെ മാനേജ്‌മെന്‍റ്. തീരുമാനം ധോണിയുടേത് മാത്രമാണെന്നും താരം ചെന്നൈയിലെത്തിയ ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ എന്നും സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി. എങ്കിലും ധോണി അടുത്ത സീസണിലും കളിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ സീസണിൽ പ്ലേഓഫിലെത്താൻ സാധിക്കാതെ പോയ ചെന്നൈ സൂപ്പർ കിംഗ്സ് വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സ്റ്റീഫൻ ഫ്ലെമിംഗിന് പകരം സഹീർ ഖാനെ പുതിയ ഹെഡ് കോച്ചായി സി.എസ്.കെ അടുത്തിടെ നിയമിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക