പാഡ്‌മാന്‍ ചലഞ്ച് ഏറ്റെടുത്ത് ബാഡ്മിന്‍റണ്‍ താരം പി.വി സിന്ധു

Published : Feb 06, 2018, 06:43 PM ISTUpdated : Oct 05, 2018, 01:25 AM IST
പാഡ്‌മാന്‍ ചലഞ്ച് ഏറ്റെടുത്ത് ബാഡ്മിന്‍റണ്‍ താരം പി.വി സിന്ധു

Synopsis

ദില്ലി: പാഡ്‌മാന്‍ ചലഞ്ച് ഏറ്റെടുത്ത് ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ വിസ്‌മയം പി.വി സിന്ധു. സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമിലാണ് സാനിറ്ററി പാഡുമായി നില്‍ക്കുന്ന ചിത്രം സിന്ധു പോസ്റ്റ് ചെയ്തത്. അക്ഷയ് കുമാറിന്റെ ബിഗ് ബജറ്റ് സിനിമ "പാഡ്‌മാന്‍" ന്റെ പ്രചരണാര്‍ത്ഥമാണ് പാഡ്മാന്‍ ചലഞ്ച് ആരംഭിച്ചത്. എന്നാല്‍ സാനിറ്ററി പാഡിനെ കുറിച്ചുള്ള അവബോധം സമൂഹത്തില്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യം ഈ ചലഞ്ചിന് പിന്നിലുണ്ട്.
സാനിട്ടറി പാഡുമായി ഫോട്ടോ പോസ്റ്റ്‌ ചെയ്യുക. ഒപ്പം മൂന്ന് പേരെ ചാലഞ്ച്‌ ചെയ്യുകയും നല്‍കിയിരിക്കുന്ന സന്ദേശം കോപ്പി പേസ്റ്റ്‌ ചെയ്യുകയുമാണ് ചലഞ്ച്. സിനിമയ്ക്കൊപ്പം സാമൂഹിക ബോധവല്‍ക്കരണം ലക്ഷ്യമിടുന്ന ചലഞ്ച് വലിയ ശ്രദ്ധ നേടുകയാണ്. ദീപിക പദുക്കോണ്‍, ആമിര്‍ ഖാന്‍, അനുഷ്ടക ശര്‍മ്മ, സോനം കപൂര്‍, വരുണ്‍ ധവാന്‍ എന്നിവരടക്കം ഒട്ടേറെപ്പേര്‍ പാഡ്‌മാന്‍ ചലഞ്ചില്‍ ഇതിനകം പങ്കെടുത്തുകഴിഞ്ഞു. ചുരുങ്ങിയ ചിലവില്‍ സാനിറ്ററി പാഡുണ്ടാക്കി വിപ്ലവം സൃഷ്ടിച്ച കോയമ്പത്തൂരുകാരന്‍ അരുണാചലം മുരുഗനാഥത്തിന്റെ കഥയാണ് പാഡ്‌മാന്‍ എന്ന സിനിമ. മാസമുറ സമയത്ത് സാനിറ്ററി പാഡിന് പകരം പഴയ തുണികളും പത്രക്കടലാസും തന്‍റെ ഭാര്യ ശേഖരിക്കുന്നത് കണ്ടതാണ് മുരുഗനാഥനെ ഇതിലേക്ക് നയിച്ചത്. അക്ഷയ് കുമാറിനെ കൂടാതെ രാധികാ ആപ്‍തേ, സോനം കപൂര്‍ എന്നിവരാണ് പാഡ്‌മാനിലെ പ്രധാന അഭിനേതാക്കള്‍.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മിച്ചലിനോട് എന്തിന് സോറി പറയണം? അര്‍ഷ്ദീപ് സിംഗ് ക്ഷമാപണം നടത്തേണ്ടതില്ലെന്ന് ഗംഭീര്‍
ടി20 ലോകകപ്പ് നേട്ടത്തിന് ശേഷം അടുത്തതെന്ത്? ആഗ്രഹം വ്യക്തമാക്കി ഗൗതം ഗംഭീര്‍