കരുത്ത് കാട്ടി ദോക്യോവിച്ച്; യുഎസ് ഓപ്പണ്‍ സെമിയില്‍

Published : Sep 06, 2018, 10:37 AM ISTUpdated : Sep 10, 2018, 05:09 AM IST
കരുത്ത് കാട്ടി ദോക്യോവിച്ച്; യുഎസ് ഓപ്പണ്‍ സെമിയില്‍

Synopsis

നേരത്തെ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മുൻ ചാംപ്യനും ഏഴാം സീഡുമായ മാരിൻ സിലിച്ച് തോറ്റ് പുറത്തായിരുന്നു. ജപ്പാൻ താരം കി നിഷികോരിയാണ് ക്വാർട്ടർ പോരാട്ടത്തിൽ സിലിച്ചിനെ വീഴ്ത്തിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റ് നേടിയ ശേഷമാണ് സിലിച്ചിന്‍റെ തോൽവി. സ്കോർ 2-.6, 6-.4, 7-.6, 4-.6, 6.-4. 2014ലെ യുഎസ് ഓപ്പൺ ചാംപ്യനാണ് സിലിച്ച്

ന്യൂയോര്‍ക്ക്: അട്ടിമറികള്‍ ഏറെ കണ്ട യുഎസ് ഓപ്പണില്‍ നൊവാക് ദോക്യോവിച്ച് കരുത്ത് കാട്ടി. ക്വാർട്ടര്‍ പോരാട്ടത്തില്‍ ഓസ്ട്രേലിയൻ താരം ജോൺ മിൽമാനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്ത് സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. ആദ്യ സെറ്റ് 6-3 ന് സ്വന്തമാക്കിയ ദോക്യോവിച്ച് പിന്നിടുള്ള സെറ്റുകളില്‍ 6-4 എന്ന സ്കോറിനാണ് പിടിച്ചെടുത്തത്.

നേരത്തെ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മുൻ ചാംപ്യനും ഏഴാം സീഡുമായ മാരിൻ സിലിച്ച് തോറ്റ് പുറത്തായിരുന്നു. ജപ്പാൻ താരം കി നിഷികോരിയാണ് ക്വാർട്ടർ പോരാട്ടത്തിൽ സിലിച്ചിനെ വീഴ്ത്തിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റ് നേടിയ ശേഷമാണ് സിലിച്ചിന്‍റെ തോൽവി. സ്കോർ 2-.6, 6-.4, 7-.6, 4-.6, 6.-4. 2014ലെ യുഎസ് ഓപ്പൺ ചാംപ്യനാണ് സിലിച്ച്.

അതേസമയം വനിതകളിൽ അമേരിക്കയുടെ മാഡിസൺ കീസും സെമിയിലേക്ക് മുന്നേറി. അവസാന ക്വാർട്ടറിൽ സ്പാനിഷ് താരം കാർല സുവാരസ് നവാരോയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയയാണ് മാഡിസൺ കീസിന്‍റെ മുന്നേറ്റം. സ്കോർ 6.4, 6.3

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു