പാകിസ്ഥാന്‍ കളത്തിലിറക്കിയ 'നൊസ്റ്റാള്‍ജിയ'

By Web DeskFirst Published Jan 20, 2018, 4:16 PM IST
Highlights

വെല്ലിങ്ടണ്‍: പാടത്തും പറമ്പത്തും ക്രിക്കറ്റ് കളിച്ച് നടന്ന നൊസ്റ്റാള്‍ജിയ ഉള്ളവര്‍ക്ക് പുത്തരിയല്ലായിരുന്നു ആ പാക് നീക്കം. കിവീസിനെതിരായ അവസാന ഏകദിന മത്സരത്തിനിടെ തോല്‍വി തുറിച്ച് നോക്കുന്നതിനെ അവസാന വിക്കറ്റില്‍ പൊരുതി നോക്കിയ പാക് താരങ്ങള്‍ പരസ്പരം ബറ്റ് കൈമാറിയതായിരുന്നു ഈ കാഴ്ച.

പാകിസ്ഥാന്‍റെ ബാറ്റിംഗ് സമയത്ത് 46-മത്തെ ഓവറിലായിരുന്നു സംഭവം മുഹമ്മദ് നവാസും ആമിര്‍ യമീനുമാണ് പരസ്പരം ബാറ്റുകള്‍ കൈമാറിയത്. പത്താം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു നവാസും യമീനും ചേര്‍ന്ന് കളിച്ചിരുന്നത്. ബാറ്റ് കൈമാറിയതും തൊട്ടടുത്ത പന്തില്‍ തന്നെ നവാസ് ബൗണ്ടറി നേടുകയും ചെയ്തു.

നവാസിന്റേയും യമീമിന്റേയും ബാറ്റ് കൈമാറ്റം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ബാറ്റ്സ്മാന്മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലമതിക്കുന്ന വസ്തുവാണ് ക്രിക്കറ്റ് ബാറ്റ്. തങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് അത് നിര്‍മ്മിച്ച് വാങ്ങുകയാണ് ബാറ്റ്സ്മാന്മാരുടെ പതിവ് രീതി. ഈ ബാറ്റുകളാണ് താരങ്ങള്‍ പരസ്പരം കൈമാറിയത്. 

മത്സരത്തില്‍ 15 റണ്‍സിനായിരുന്നു പാകിസ്താന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് 271 റണ്‍സ് നേടിയാണ് ബാറ്റിംഗ് അവസാനിപ്പിച്ചത്. ടീമിലെ ഏറ്റവും അനുഭവ സമ്പന്നനായ റോസ് ടെയിലറാണ് ടീമിനെ മുന്നില്‍ നിന്നു നയിച്ചത്. ടെയിലര്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. മറുപടിയ്ക്കായി ഇറങ്ങിയ പാകിസ്താനു വേണ്ടി മുന്‍ നിര കാര്യമായിട്ടൊന്നും ചെയ്യാതെ മടങ്ങിയപ്പോള്‍ വാലറ്റം പൊരുതി നോക്കിയതാണ് തോല്‍വി 15 റണ്ണില്‍ ഒതുങ്ങാന്‍ കാരണം.

click me!