ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് പാക് ക്രിക്കറ്റ് ആരാധകന്‍- വീഡിയോ

Published : Sep 21, 2018, 03:34 PM ISTUpdated : Sep 21, 2018, 03:41 PM IST
ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് പാക് ക്രിക്കറ്റ് ആരാധകന്‍- വീഡിയോ

Synopsis

ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ എപ്പോഴും വൈകാരികതയുണ്ടാവാറുണ്ട്. ക്രിക്കറ്റ് മാത്രമല്ല ഏത് കായികവിനോദമായാലും ആ മത്സരം വൈകാരികതയോടെ അല്ലാതെ കായിക പ്രേമികള്‍ക്ക് കാണാന്‍ കഴിയാറില്ല. അതിന്റെ പിന്നില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയകാര്യങ്ങള്‍ തന്നെ.

ദൂബായ്: ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ എപ്പോഴും വൈകാരികതയുണ്ടാവാറുണ്ട്. ക്രിക്കറ്റ് മാത്രമല്ല ഏത് കായികവിനോദമായാലും ആ മത്സരം വൈകാരികതയോടെ അല്ലാതെ കായിക പ്രേമികള്‍ക്ക് കാണാന്‍ കഴിയാറില്ല. അതിന്റെ പിന്നില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയകാര്യങ്ങള്‍ തന്നെ. 

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും കഴിഞ്ഞ ദിവസം നേര്‍ക്കുനേര്‍ വന്നു. മത്സരം ഏകപക്ഷീയമായി ഇന്ത്യ വിജയിച്ചു. ഇരു രാജ്യങ്ങളുടെ ക്രിക്കറ്റ് ആരാധാകരുടെയും ബഹുമാനം പിടിച്ചുപറ്റുന്ന രീതിയില്‍ ചിലത് മത്സരത്തിനിടെ നടന്നു. അതിലൊന്നായിരുന്നു, യൂസ്‌വേന്ദ്ര ചാഹല്‍ ഉസ്മാന്‍ ഖാന്റെ ഷൂ കെട്ടിക്കൊടുത്തത്. 

എന്നാല്‍ മറ്റൊന്ന് നടന്നത് സ്റ്റേഡിയത്തിലാണ്. മത്സരത്തിന് മുന്‍പ് ഇന്ത്യയുടെ ദേശീയഗാനം ചൊല്ലുമ്പോഴായിരുന്നു സംഭവം. മത്സരം കാണാനെത്തിയ ഒരു പാക് ആരാധകനും ഇന്ത്യയുടെ ദേശീയഗാനം ഏറ്റുപാടി. പാക്കിസ്ഥാന്റെ ജേഴ്‌സിയും അണിഞ്ഞെത്തിയ ആരാധകന്‍ ദേശീയഗാനം മുഴുമിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. മാത്രമല്ല, ദേശീയഗാനം ചൊല്ലുമ്പോള്‍ സ്‌റ്റേഡിയത്തിലുള്ള പാക് ആരാധകര്‍ എഴുന്നേറ്റ് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. അഭിനന്ദനവുമായി നിരവധി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരാണ് എത്തിയത്. വീഡിയോ കാണാം... 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിക്കും ആഴ്‌സണലിനും ജയം
പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയേക്കും; ഇന്ത്യ-ശ്രീലങ്ക നാലാം വനിതാ ടി20 ഇന്ന്