ഏഷ്യാ കപ്പ്: ഇന്ത്യക്കെതിരേ പാക്കിസ്ഥാന് ടോസ്

By Web TeamFirst Published Sep 23, 2018, 4:45 PM IST
Highlights
  • ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരേ കളിച്ച ആതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. പാക്കിസ്ഥാന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരേ കളിച്ച ആതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. പാക്കിസ്ഥാന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുഹമ്മദ് ആമിറും ഷദാബ് ഖാനും ടീമില്‍ തിരിച്ചെത്തി. ഹാരിസ് സൊഹൈല്‍, ഉസ്മാന്‍ ഖാന്‍ എന്നിവര്‍ പുറത്തിരിക്കും.

സൂപ്പര്‍ ഫോറിലെ ആദ്യമത്സരം ഇരുവരും വിജയിച്ചിരുന്നു. ഇന്ത്യ ബംഗ്ലാദേശിനേയും പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനേയുമാണ് പരാജയപ്പെടുത്തിയിരുന്നത്. ഇന്ന് വിജയിക്കുന്ന ടീമിന് ഫൈനലില്‍ സ്ഥാനമുറപ്പിക്കും. പ്രാഥമിക റൗണ്ടില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്കായിരുന്നു വിജയം. 

ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ നേരിടും. അബുദാബിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുത്തു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇവര്‍ തമ്മില്‍ നടന്ന മത്സത്തില്‍ അഫ്ഗാനായിരുന്നു വിജയം.

click me!