ഫുട്ബോള്‍ പരിശീലകരുടെ നിലവാരമുയര്‍ത്താന്‍ പ്രീമിയര്‍ ലീഗിന്റെ കൈത്താങ്ങ്

Web Desk |  
Published : May 06, 2016, 06:02 PM ISTUpdated : Oct 04, 2018, 08:04 PM IST
ഫുട്ബോള്‍ പരിശീലകരുടെ നിലവാരമുയര്‍ത്താന്‍ പ്രീമിയര്‍ ലീഗിന്റെ കൈത്താങ്ങ്

Synopsis

2014 നവംബറിലാണ് തീവ്രപരിശീലന മുറകള്‍ ഉള്‍പെടുത്തി കമ്മ്യുണിറ്റി കോച്ചിംഗ് എജ്യുക്കേഷന്‍ പ്രോഗ്രാം ആരംഭിച്ചത്. പരിശീലിക്കുന്ന വിദ്യകള്‍ സമൂഹത്തിലേക്ക് കൈമാറുക എന്ന ഉദ്ദേശത്തോടെയാണ് സംഘാടകര്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. അവസാന ഘട്ട പരിശീലനത്തിലൂടെ പങ്കെടുക്കുവര്‍ക്ക് കോച്ച് എജ്യുക്കേറ്റര്‍ പദവി കൂടി ലഭിക്കുതിനുളള അവസരമാണ് ഒരുങ്ങുന്നത്.

ഇതോടെ പ്രിമീയര്‍ സ്‌കില്‍സിലുടെ പരിശീലിപ്പിച്ച വിദ്യകള്‍ സമുഹത്തിന് പകര്‍ന്നു നല്‍കുന്നതിന് ഇവര്‍ യോഗ്യരാകും. പ്രീമിയര്‍ സ്‌കില്‍സ് ഹെഡ് കോച്ചുമാരായ ജെര്‍മ്മി വീക്‌സ്, പോള്‍ ഹ്യുഗ്‌സ്, മാഞ്ചെസ്റ്റര്‍ സിറ്റി ക്ലബ്ബിലെ ഡാനിയല്‍ ലാന്‍ഡ്‌സ്‌ട്രോം എന്നിവര്‍ക്കാണ് മൂന്നാം ഘട്ട പരിശീലനത്തിന്റെ ചുമതല. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 24 കോച്ചുകളുമായിട്ടാണ് ഇവര്‍ പരിശീലന പാടവങ്ങള്‍ പങ്കുവയ്ക്കുന്നത്. ഫെബ്രുവരി രണ്ടുമുതല്‍ ഏഴു വരെ നടത്തിയ ഒന്നാം ഘ‍ട്ട പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് കോച്ചുകള്‍ക്കുളള പരിശീലനം നല്‍കുന്നതിന് ആവശ്യമായ വൈദഗ്ദ്ധ്യം നേടുവാന്‍ കഴിഞ്ഞു.  
ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ രണ്ടാം ഘട്ടത്തിലുടെ പരിശീലന വൈദഗ്ധ്യം ബന്ധപ്പെട്ടവര്‍ക്കിടയില്‍ പകര്‍ത്തുവാനായി.
മെയ് നാലു മുതല്‍ 8 വരെ നടക്കുന്ന മുന്നാം പാദത്തില്‍ വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ പുതിയ പരിശീലകര്‍ക്കായി കോഴ്‌സുകള്‍ നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പരിശീലകരെ കോച്ച് എജ്യുകേറ്ററായി തെരഞ്ഞടുക്കുത്. ലോകമെമ്പാടുമുളള യുവാക്കള്‍ക്ക് ഫുട്‌ബോളില്‍ ശോഭനമായ ഭാവി രൂപപ്പെടുത്തുതിനുളള ശ്രമത്തിലാണ് പ്രിമീയര്‍ സ്‌കില്‍സ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവസാന ഓവറുകളില്‍ നെഞ്ചിടിപ്പ് കൂടി', ജയം സമ്മാനിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് നായകൻ സൂര്യകുമാർ യാദവ്
'ഈ മാന്‍ ഓഫ് ദ് മാച്ചിന് അര്‍ഹന്‍ ജസ്പ്രീത് ബുമ്ര', കളിയിലെ താരമായശേഷം ആരാധകരുടെ ഹൃദയം തൊട്ട് സഞ്ജുവിന്‍റെ വാക്കുകള്‍