
കൊച്ചി: ദേശീയ അത്ലറ്റിക് ഫെഡറേഷനെതിരെ പിയു ചിത്ര സമർപ്പിച്ച കോടതി അലക്ഷ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.നിശ്ചിത തിയതിയായ ജൂലൈ 24ന് ശേഷം സുധാസിംഗ് എങ്ങനെ പട്ടികയിൽ ഇടം നേടിയെന്നത് വിശദമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ ദേശീയ അത്ലറ്റിക് ഫെഡറേഷൻ അധ്യക്ഷൻ,കൺവീനർ,സെലക്ഷൻ കമ്മിറ്റി ചെയർമാൻ എന്നിവരോട് ഇന്നലെ ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
ഇന്ന് നൽകുന്ന സ്ത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിലാവും കോടതി കേസ് പരിഗണിക്കുക.വിദേശത്തായതിനാൽ ഫെഡറേഷൻ പ്രതിനിധികൾ ,സത്യവാങ്മൂലം സമർപ്പിക്കാൻ ഇളവ് തേടിയെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.ഫെഡറേഷനുമേൽ സർക്കാരിന് നിയന്ത്രണമുണ്ടാവുന്നത് നല്ലതാണെന്നും കോടതി ഇന്നലെ വാക്കാൽ പരാമർശം നടത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!