
ദില്ലി: മലയാളി താരം സി കെ വിനീതിനെ ഒഴിവാക്കി ഏഷ്യൻകപ്പ് ഫുട്ബോളിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. മുപ്പത്തിനാല് അംഗ പട്ടികയിൽ അനസ് എടത്തൊടികയും ടി പി രഹനേഷും ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ഐലീഗിലും ഐ എസ് എല്ലിലും ഇന്ത്യൻ ടോപ് സ്കോററായ സി കെ,വിനീതിന് ഇന്ത്യൻ ടീമിൽ ഇടമില്ല.
ഏഷ്യൻകപ്പ് യോഗ്യതാ റൗണ്ടിനുള്ള 34 അംഗ സാധ്യതാ ടീമിൽ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്‍റൈൻ വിനീതിനെ ഉൾപ്പെടുത്തിയില്ല. ഫെഡറേഷൻ കപ്പിൽ ബംഗളൂരു എഫ് സി ജേതാക്കളായതും വിനീതിന്‍റെ ഇരട്ടഗോൾ മികവിലായിരുന്നു. ഇതേസമയം, ഡിഫൻഡർ അനസ് എടത്തൊടികയും ഗോളി ടി പി രഹനേഷും സാധ്യതാ ടീമിൽ ഇടംപിടിച്ചു.
സുബ്രതപോൾ, ഗുർപ്രീത് സിംഗ് സന്ധു, പ്രീതം കോട്ടാൽ, സന്ദേശ് ജിംഗാൻ, ജാക്കിചന്ദ് സിംഗ്, യുജിൻസൺ ലിംഗ്ദോ, ഉദാന്ത സിംഗ്, ജെജെ ലാൽപെഖുല, സുനൽ ഛെത്രി, റോബിൻ സിംഗ് തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്. 23 വയസ്സിൽ താഴെയുള്ള ടീമിലെ അഞ്ചുപേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ അഞ്ചിന് നടക്കുന്ന ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ മക്കാവുവാണ് ഇന്ത്യയുടെ എതിരാളി.
ഈമാസം പതിനേഴ് മുതൽ 27 വരെ ചെന്നെയിൽ നടക്കുന്ന ചതുർരാഷ്ട്ര ടൂർണമെന്‍റിനുള്ള ടീമിനെയും ഈപട്ടികയിൽ നിന്നാണ് തിരഞ്ഞെടുക്കുക. പതിനൊന്നിന് ചെന്നൈയിലാണ് ക്യാമ്പ് തുടങ്ങുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!