ഐപിഎല്ലില്‍ ബംഗലൂരുവിന്റെ വെടിക്കെട്ട് താരത്തെ സ്വന്തമാക്കി മുംബൈ

Published : Oct 20, 2018, 01:48 PM IST
ഐപിഎല്ലില്‍ ബംഗലൂരുവിന്റെ വെടിക്കെട്ട് താരത്തെ സ്വന്തമാക്കി മുംബൈ

Synopsis

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിന്റെ വെടിക്കെട്ട് താരത്തെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ബംഗലൂരു ഓപ്പണറായ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡീകോക്കിനെയാണ് മുംബൈ കൂടാരത്തിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ 2.8 കോടി രൂപക്കാണ് ബംഗലൂരു ഡീകോക്കിനെ ടീമിലെടുത്തത്.

ബംഗലൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിന്റെ വെടിക്കെട്ട് താരത്തെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ബംഗലൂരു ഓപ്പണറായ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡീകോക്കിനെയാണ് മുംബൈ കൂടാരത്തിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ 2.8 കോടി രൂപക്കാണ് ബംഗലൂരു ഡീകോക്കിനെ ടീമിലെടുത്തത്.

ഇതേതുക്കക്കാണ് മുംബൈ ഡീകോക്കിനെ ഓഫ് സെറ്റ് ഡീല്‍ പ്രകാരം ടീമിലെടുത്തതെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ബംഗ്ലാദേശ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്‍, ശ്രീലങ്കന്‍ സ്പിന്നര്‍ അഖില ധനഞ്ജയ എന്നിവരെ ഇതേധാരണപ്രകാരം മുംബൈ ടീമില്‍ നിന്നൊഴിവാക്കിയിട്ടുമുണ്ട്.

കഴിഞ്ഞ സീസണില്‍ മങ്ങിയ ഫോമിലായിരുന്ന ഡീകോക്ക് ബംഗലൂരുവിന്റെ 14 കളികളില്‍ എട്ടെണ്ണത്തില്‍ മാത്രമാണ് കളിച്ചത്. 125 ല്‍ താഴെ പ്രഹരശേഷിയില്‍ 201 റണ്‍സ് മാത്രമായിരുന്നു ഡീ കോക്കിന്റെ സമ്പാദ്യം. ഡീ കോക്ക് ടീമിലെത്തുന്നതോടെ വിന്‍ഡീസിന്റെ വെടിക്കെട്ട് ഓപ്പണര്‍ എവിന്‍ ലൂയിസിനൊപ്പം  പുതിയ ഓപ്പണിംഗ് ജോടിയെ പരീക്ഷിക്കാന്‍ മുംബൈക്കാവും. കഴിഞ്ഞ സീസണില്‍ ഇഷാന്‍ കിഷനും ആദിത്യ താരെയുമാണ് ലൂയിസിനൊപ്പം മുംബൈ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്.

ഐപിഎല്ലില്‍ ഡീ കോക്ക് കളിക്കുന്ന നാലാമത്തെ ഫ്രാഞ്ചൈസിയാണ് മുംബൈ. മുമ്പ് സണ്‍റൈസേഴ്സിനായും ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായും ഡീ കോക്ക് കളിച്ചിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി
ആറ് മാസത്തിനിടെ 146 മത്സരങ്ങള്‍; 2026ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത് ടി20 പൂരം