
ബാഴ്‌സലോണ: ഫുട്‌ബോളില്‍ അര്‍ജന്റീന ക്യാപ്്റ്റന്‍ ലിയോണല്‍ മെസി സ്വന്തമാക്കാത്ത റെക്കോഡുകള്‍ കുറവാണ്. ഒരു വലിയ നിര തന്നെയുണ്ട് മെസിയുടെ റെക്കോഡുകളായിട്ട്. ആക്കൂട്ടത്തിലേക്ക് പുതിയ ഒരെണ്ണം കൂടി അര്‍ജന്റൈന്‍ താരം കൂട്ടിച്ചേല്‍ത്തു. ലാ ലിഗ ചരിത്രത്തിലെ അപൂര്‍വ റെക്കോഡാണ് മെസി ഇത്തവണ സ്വന്തം പേരിലാക്കിയത്.
ലാ ലിഗയില്‍ ഹുയസ്‌ക്കയ്‌ക്കെതിരായ മത്സരത്തില്‍ മെസിയായിരുന്നു താരം. രണ്ട് ഗോളുകള്‍ നേടിയ മെസി രണ്ട് അസിസ്റ്റുകളും സ്വന്തമാക്കി. ഇതില്‍ ഒരു അസിസ്റ്റ് നല്‍കിയപ്പോഴാണ് മെസിയെ തേടി അപൂര്‍വ തേടിയെത്തിയത്. ആദ്യ അസിസ്റ്റോടെ ലാ ലിഗ മോഡേണ്‍ യുഗത്തില്‍ 150 അസിസ്റ്റുകള്‍ നല്‍കുന്ന ആദ്യതാരമായി മെസി. ശേഷം ഒരു അസിസ്റ്റ് കൂടി താരം നല്‍കി. ഇതോടെ 151 അസിസ്റ്റുകള്‍ മെസിയുടേതായി.
മറ്റൊരു റെക്കോഡ് കൂടി താരം സ്വന്തമാക്കി. ലാ ലിഗയിലെ വ്യത്യസ്തമായ 37 ടീമുകള്‍ക്കെതിരേ ഗോള്‍ നേടുന്ന ആദ്യതാരമായി മെസി. ലാ ലിഗയില്‍ കളിച്ച 40 ടീമുകളില്‍ 37 ടീമുകള്‍ക്കെതിരേയും മെസി ഗോള്‍ നേടി. 387 ഗോളുകളാണ് ഈ ടീമുകള്‍ക്കെതിരേ മെസി നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!