
സ്വപ്നഫോമിലാണ് ടീം ഇന്ത്യ. ശ്രീലങ്കയിലെ തോൽവി അറിയാതെയുള്ള കുതിപ്പ് സ്വന്തം കാണികൾക്ക് മുന്നിലും തുടരുന്നു. ഓസ്ട്രേലിയയെ മൂന്ന് കളിയിലും തോൽപിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ഇതുകൊണ്ടുതന്നെ ടീമിൽ പരീക്ഷണങ്ങൾക്ക് സാധ്യതയുണ്ട്. ഹർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവ് ഇന്ത്യയുടെ കരുത്തുകൂട്ടുന്നു.
ഓസീസിന് ഇനി മാനംകാക്കാനുള്ള പോരാട്ടങ്ങൾ. ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ ബാറ്റ്സ്മാൻമാർ കളി മറക്കുന്നതാണ് ഓസീസിന്റെ ആശങ്ക. സ്പിന്നർ ആഷ്ടൻ ആഗർ പരുക്കേറ്റ് മടങ്ങിയതോടെ ആഡം സാംപയെ വീണ്ടും ആശ്രയിക്കണം. റൺഒഴുകുന്ന പിച്ചാണ് ബെംഗലൂരിവിലേത്. പക്ഷേ, നഗരത്തിൽ ശക്തമായ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. മഴ വെള്ളത്തിൽ നിന്ന് ഗ്രൗണ്ടിനെ രക്ഷിക്കാൻ പരമാവധി സംവിധാനങ്ങൾ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!