പാഡി അപ്ടണ്‍ റോയല്‍സ് പരിശീലകനാകും; രഹാനെ തന്നെ ക്യാപ്റ്റന്‍

Published : Jan 09, 2019, 11:42 PM ISTUpdated : Jan 09, 2019, 11:43 PM IST
പാഡി അപ്ടണ്‍ റോയല്‍സ് പരിശീലകനാകും; രഹാനെ തന്നെ ക്യാപ്റ്റന്‍

Synopsis

അജിങ്ക്യ രഹാനെയെ നായകനായി നിലനിര്‍ത്താന്‍ റോയൽസ് തീരുമാനിച്ചതായും സൂചനയുണ്ട്.

ജയ്പൂര്‍: പാഡി അപ്ടൺ വീണ്ടും രാജസ്ഥാന്‍ റോയൽസ് പരിശീലകനാകും. നേരത്തെ 2013 മുതൽ 3 സീസണിൽ അപ്ടൺ റോയൽസിനെ പരിശീലിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഉപദേഷ്ടാവായിരുന്ന ഓസ്ട്രേലിയന്‍ ഇതിഹാസം ഷെയിന്‍ വോൺ ഇക്കുറി ടീമിന്‍റെ ബ്രാന്‍‍ഡ് അംബാസഡറാകും.

കഴിഞ്ഞ സീസണിൽ വോണിന്റെ ശിക്ഷണത്തില്‍ റോയൽസ് പ്ലേ ഓഫിലെത്തിയിരുന്നു. അതേസമയം അജിങ്ക്യ രഹാനെയെ നായകനായി നിലനിര്‍ത്താന്‍ റോയൽസ് തീരുമാനിച്ചതായും സൂചനയുണ്ട്. വിലക്ക് കാരണം കഴിഞ്ഞ സീസണ്‍ നഷ്ടമായ സ്റ്റീവ് സ്മിത്ത് , ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‍‍ലര്‍ എന്നിവര്‍ രഹാനെയെ സഹായിക്കുമെന്നും റോയൽസ് വൃത്തങ്ങള്‍ അറിയിച്ചു.

അമോൽ മജുംദാറിനെ ബാറ്റിംഗ് കോച്ചായും സായ്‍‍രാജ് ബഹുതുലെയെ ബൗളിംഗ് കോച്ചായും നിലനിര്‍‍ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഹമ്മദാബാദിൽ 'ടൈറ്റൻ' ഷോ, ഹൈദരാബാദിനെ എറിഞ്ഞിട്ടു; പടുകൂറ്റൻ ജയവുമായി ഗുജറാത്ത് പ്ലേ ഓഫിനരികെ
ഗില്ലിന് അടിതെറ്റി; രക്ഷകരായി സുന്ദറും സുദർശനും, ഹൈദരാബാദിനെതിരെ ഗുജറാത്തിന് പൊരുതാവുന്ന സ്കോർ