ജെറാര്‍ഡ് ഇനി സ്കോട്ടിഷ് ലീഗില്‍

web desk |  
Published : May 05, 2018, 01:54 AM ISTUpdated : Jun 08, 2018, 05:44 PM IST
ജെറാര്‍ഡ് ഇനി സ്കോട്ടിഷ് ലീഗില്‍

Synopsis

റേഞ്ചേഴ്‌സ് എഫ്‌സിയാണ് തങ്ങളുടെ പരിശീലകനായി  ജെറാര്‍ഡിനെ നിയമിച്ചത്.

ലണ്ടന്‍: ലിവര്‍പൂള്‍ ഇതിഹാസതാരം സ്റ്റീവന്‍ ജെറാര്‍ഡ് സ്‌കോട്ടിഷ് ലീഗിലേക്ക്. ഇത്തവണ പരീശീലകന്റെ വേഷത്തിലാണ് മുന്‍ ഇംഗ്ലിഷ് താരം. റേഞ്ചേഴ്‌സ് എഫ്‌സിയാണ് തങ്ങളുടെ പരിശീലകനായി  ജെറാര്‍ഡിനെ നിയമിച്ചത്. നാല് വര്‍ഷത്തെ കരാറിലാണ് ജെറാര്‍ഡ് ഒപ്പിട്ടത്. 

ലിവര്‍പൂള്‍ ഇംഗ്ലണ്ട് നായകനായിരുന്ന ജെറാര്‍ഡ് നിലവില്‍ ആന്‍ഫീല്‍ഡില്‍ യൂത്ത് കോച്ചായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ റേഞ്ചേഴ്‌സ് മാനേജര്‍ പെഡ്രോ കൈസിംഗയെ പുറത്താക്കിയിരുന്നു. തുടര്‍ന്ന്  ഗ്രെയിം മാര്‍ട്ടി താല്‍കാലിക പരിശീലക സ്ഥാനം വഹിച്ചിരുന്നു. ആ സ്ഥാനത്തേക്കാണ് ജെറാര്‍ഡെത്തുക. 

ലിവര്‍പൂളിനായി 19 വര്‍ഷത്തോളം ജെറാര്‍ഡ് ബൂട്ടുക്കെട്ടി. 700ല്‍ അധികം മത്സരങ്ങള്‍ കളിച്ചു. 114 തവണ ഇംഗ്ലിഷ് ടീമിന് വേണ്ടിയും കളിച്ചു. മേജര്‍ സോക്കര്‍ ലീഗില്‍ എല്‍.എ. ഗ്യാലക്‌സിക്ക് വേണ്ടിയാണ് അവസാനമായി കളിച്ചത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗംഭീറിന്‍റെ പരിശീലകസംഘത്തിലേക്ക് പഞ്ചാബ് പരിശീലകന്‍, ഐപിഎല്‍ കഴിഞ്ഞാൽ ഇന്ത്യൻ ടീമിനൊപ്പം ചേരും
'ബൗളർമാരെ കൂടി ഗാംഗുലി ഒന്ന് പരിഗണിക്കണം', ക്രിക്കറ്റ് നിയമങ്ങളിൽ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് സുനിൽ ഗവാസ്കർ