രഞ്ജി സെമി: വിദര്‍ഭക്കെതിരെ കേരളം; വിജയപ്രതീക്ഷയിൽ സച്ചിന്‍ ബേബി

Published : Jan 23, 2019, 12:26 PM IST
രഞ്ജി സെമി: വിദര്‍ഭക്കെതിരെ കേരളം; വിജയപ്രതീക്ഷയിൽ സച്ചിന്‍ ബേബി

Synopsis

വിദര്‍ഭയുടെ ബാറ്റിംഗ് കരുത്തായ വസീം ജാഫര്‍, ഗണേഷ് സതീഷ്, ഫയാസ് ഫസല്‍ എന്നിവരെ മുട്ടുകുത്തിക്കുകയാണ് പ്രധാന ലക്ഷ്യം. കൃഷ്ണഗിരിയിലെ പേസ് ബൗളിംഗിന് അനുകൂലമായ പിച്ച് ക്വാര്‍ട്ടറില്‍ കേരളത്തെ സഹായിച്ചിരുന്നു.

കല്‍പ്പറ്റ: ര‌ഞ്ജി ട്രോഫീ സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ വിദര്‍ഭയെ നേരിടാന്‍ പൂര്‍ണ്ണ സജ്ജമെന്ന് കേരളാ ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി. സഞ്ജു വി സാംസന്‍റെ അഭാവം കേരളത്തിന്‍ വെല്ലുവിളിയാണെങ്കിലും ബൗളര്‍മാരുടെ കരുത്തില്‍ ഫൈനലിലെത്താനകുമെന്നാണ് പ്രതീക്ഷ. രണ്ടുദിവസമായി കൃഷ്ണഗിരി സ്റ്റേ‍ഡിയത്തില്‍ തീവ്ര പരിശീലനത്തിലാണ് കേരളാ ടീം.

വിദര്‍ഭക്കെതിരെ വിജയിക്കാനാകുമെന്ന പൂര്‍ണ്ണ വിശ്വാസത്തിലാണ് കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി. വിദര്‍ഭയുടെ ബാറ്റിംഗ് കരുത്തായ വസീം ജാഫര്‍, ഗണേഷ് സതീഷ്, ഫയാസ് ഫസല്‍ എന്നിവരെ മുട്ടുകുത്തിക്കുകയാണ് പ്രധാന ലക്ഷ്യം. കൃഷ്ണഗിരിയിലെ പേസ് ബൗളിംഗിന് അനുകൂലമായ പിച്ച് ക്വാര്‍ട്ടറില്‍ കേരളത്തെ സഹായിച്ചിരുന്നു.

ഇത്തവണ ക്യൂറേറ്റര്‍ പരിശോധിച്ച് മാറ്റങ്ങള്‍ വരുത്തി. രണ്ടുദിവസമായി കേരള ടീം കൃഷ്ണഗിരിയില്‍ പരിശീലനം നടത്തുന്നുണ്ട് വിദര്‍ഭ ടീമും ഇന്നു പരിശീലനത്തിനിറങ്ങും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കേരള ക്രിക്കറ്റ് ലീഗ്, പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ
കേരളത്തെ ഇളക്കിമറിക്കാൻ 'യൂണിവേഴ്സൽ ബോസ്'; കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ പോരാട്ടം കാണാൻ ക്രിസ് ഗെയ്ൽ വരുന്നു