പുതിയ റെക്കോഡ്; സച്ചിനും ധോണിയും ഗാംഗുലിയുമെല്ലാം ഇനി ധവാന് പിന്നില്‍

By Web TeamFirst Published Jan 23, 2019, 12:07 PM IST
Highlights

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് കഴിഞ്ഞ രണ്ട് പരമ്പരകളിലും സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ന്യൂസിലന്‍ഡില്‍ അസൂയാവഹമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് താരം. വേഗത്തില്‍ 5000 റണ്‍സ് മറികടക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് ധവാന്‍.

നേപ്പിയര്‍: ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് കഴിഞ്ഞ രണ്ട് പരമ്പരകളിലും സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ന്യൂസിലന്‍ഡില്‍ അസൂയാവഹമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് താരം. വേഗത്തില്‍ 5000 റണ്‍സ് മറികടക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് ധവാന്‍. ഇക്കാര്യത്തില്‍ മറികടന്നത് മുന്‍ ക്യാപ്റ്റന്‍മാരായ എം.എസ്. ധോണിയേയും സൗരവ് ഗാംഗുലിയേയും. വിരാട് കോലിയാണ് വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരം. 

10 റണ്‍സ് നേടിയപ്പോഴാണ് ധവാന്‍ റെക്കോഡ് സ്വന്തമാക്കിയത്. 118 ഇന്നിങ്‌സില്‍ നിന്നാണ് ധവാന്റെ നേട്ടം. കോലി 114 ഇന്നിങ്‌സിലാണ് ഇത്രയും റണ്‍സ് സ്വന്തമാക്കിയത്. സൗരവ് ഗാംഗുലിക്ക് 126 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു 5000 ക്ലബില്‍ പ്രവേശിക്കാന്‍. ധോണി 135 ഇന്നിങ്‌സിലും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 138 ഇന്നിങ്‌സിലുമാണ് 5000 റണ്‍സ് മറികടന്നത്. 

വേഗത്തില്‍ ഇത്രയും റണ്‍സ് നേടുന്ന ലോകത്തെ നാലാമത്തെ ബാറ്റ്‌സ്മാന്‍ കൂടിയാണ്  ധവാന്‍. 101 ഇന്നിങ്‌സില്‍ 5000 റണ്‍ കണ്ടെത്തിയ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംലയാണ് മുന്നില്‍. കോലിക്കൊപ്പം വിന്‍ഡീസ് ഇതിഹാസതാരം വിവ് റിച്ചാര്‍ഡ്‌സ് രണ്ടാമത് നില്‍ക്കുന്നു. ഇരുവരും നേട്ടം കൊയ്തത് 114 ഇന്നിങ്‌സില്‍ നിന്ന്. 118 ഇന്നിങ്‌സില്‍ 5000 റണ്‍സ് നേടിയ ബ്രയാന്‍ ലാറയും ധവാനൊപ്പമാണ്.

click me!