ജഡേജ പറയുന്നു; എല്ലാം ഞാന്‍ തീരുമാനിച്ചുറപ്പിച്ചതായിരുന്നു

Published : Sep 22, 2018, 03:06 PM IST
ജഡേജ പറയുന്നു; എല്ലാം ഞാന്‍ തീരുമാനിച്ചുറപ്പിച്ചതായിരുന്നു

Synopsis

ഏകദിന ജേഴ്‌സിയിലേക്കുള്ള തിരിച്ചുവരവ് ഒരിക്കലും മറക്കാനാവാത്തതെന്ന് രവീന്ദ്ര ജഡേജ. ജഡേജ പുറത്തെടുത്ത (4-29) പ്രകടനമാണ് ബംഗ്ലാദേശിനെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ ഇന്ത്യയെ സഹായിച്ചത്. 2017 ജൂലൈയിലാണ് ജഡേജ അവസാന ഏകദിനം കളിക്കുന്നത്.

ദുബായ്: ഏകദിന ജേഴ്‌സിയിലേക്കുള്ള തിരിച്ചുവരവ് ഒരിക്കലും മറക്കാനാവാത്തതെന്ന് രവീന്ദ്ര ജഡേജ. ജഡേജ പുറത്തെടുത്ത (4-29) പ്രകടനമാണ് ബംഗ്ലാദേശിനെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ ഇന്ത്യയെ സഹായിച്ചത്. 2017 ജൂലൈയിലാണ് ജഡേജ അവസാന ഏകദിനം കളിക്കുന്നത്. ദേശീയ ടീമില്‍ നിന്ന് പുറത്തായപ്പോള്‍ വിണ്ടും തിരിച്ചെത്താന്‍ വാശിയായിരുന്നെന്നും ജഡേജ. ജഡ്ഡു തുടര്‍ന്നു...

ഈ തിരിച്ചുവരവ് ഞാന്‍ എന്നും ഓര്‍ക്കും. കാരണം 480 ദിവസത്തിന് ശേഷാണ് ഞാന്‍ ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ പോലും കഴിഞ്ഞ കുറച്ച് പരമ്പരകളില്‍ എനിക്ക് അവസരം ലഭിച്ചിരുന്നില്ല. അതുക്കൊണ്ട് ഞാന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. ദേശീയ ജേഴ്‌സിയില്‍ ഒരവസരം കൂടി ലഭിച്ചാല്‍ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന്. ക്രിക്കറ്റിനെ കുറിച്ച് മാത്രമാണ് ചിന്ത. അത് മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്.

ലോകകപ്പ് ക്രിക്കറ്റിന് 250ന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജഡേജ  ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നു.  ഇതേ പ്രകടനം തുടര്‍ന്നാല്‍ ജഡേജയെ കണ്ടില്ലെന്ന് നടിക്കാന്‍ സെലക്റ്റര്‍മാര്‍ക്ക് സാധിക്കില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീം പ്രഖ്യാപിച്ചു, മലയാളിയും ടീമില്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ക്യാപ്റ്റനായി വൈഭവ്
ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം; സംഭവം ബിപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ്