വീണ്ടും കൊഹ്‌ലിയും എബിഡിയും; ആര്‍സിബിക്ക് തകര്‍പ്പന്‍ ജയം

Web Desk |  
Published : May 16, 2016, 06:05 PM ISTUpdated : Oct 04, 2018, 06:35 PM IST
വീണ്ടും കൊഹ്‌ലിയും എബിഡിയും; ആര്‍സിബിക്ക് തകര്‍പ്പന്‍ ജയം

Synopsis

ഈ ജയത്തോടെ 12 കളികളില്‍ 12 പോയിന്റുള്ള ബംഗളൂരു ടീമിന് ഇപ്പോഴും പ്ലേ ഓഫ് സാധ്യതയുണ്ട്. പക്ഷെ ഇനിയുള്ള രണ്ടു കളികള്‍ ജയിക്കുകയും, മറ്റുള്ള ടീമുകളുടെ ഫലത്തെ ആശ്രയിച്ചുമായിരിക്കുമത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 184 റണ്‍സിന്റെ വിജയലക്ഷ്യം എട്ടു പന്തും ഒമ്പത് വിക്കറ്റും ശേഷിക്കെയാണ് ആര്‍ സി ബി മറികടന്നത്. തുടക്കത്തില്‍ ക്രിസ് ഗെയ്ല്‍ കൊളുത്തിയ വെടിക്കെട്ട് പിന്നീട് കൊഹ്‌ലിയും എബി ഡിവില്ലിയേഴ്‌സും ഏറ്റെടുത്തപ്പോള്‍ നൈറ്റ് റൈഡേഴ്‌സ് ബൗളര്‍മാര്‍ വെറും കാഴ്‌ചക്കാരായി മാറി. 31 പന്തില്‍ 49 റണ്‍സെടുത്ത ക്രിസ് ഗെയ്ലിന്റെ വിക്കറ്റ് മാത്രമാണ് ആര്‍സിബിക്ക് നഷ്‌ടമായത്. വിരാട് കൊഹ്‌ലി 51 പന്തില്‍ 75 റണ്‍സെടുത്തപ്പോള്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുകളും ആ ഇന്നിംഗ്സിന് ചാരുതയേകി. അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുകളും ഉള്‍പ്പടെ 31 പന്തിലാണ് ഡിവില്ലിയേഴ്‌സ് 59 റണ്‍സെടുത്തത്.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യേണ്ടിവന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ചിന് 183 റണ്‍സെടുക്കുകയായിരുന്നു. ഗൗതം ഗംഭീര്‍(51), മനീഷ് പാണ്ഡെ(50) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളും അവസാന ഓവറുകളില്‍ ആന്ദ്രെ റസല്‍(19 പന്തില്‍ 39) എന്നിവര്‍ നടത്തിയ വെടിക്കെട്ടാണ് കൊല്‍ക്കത്തയ്‌ക്ക് ഭേദപ്പെട്ട സ്‌കോര്‍ നേടിക്കൊടുത്തത്. ആര്‍ സി ബിക്കുവേണ്ടി ശ്രീനാഥ് അരവിന്ദ് രണ്ടു വിക്കറ്റെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യയോ, ഇംഗ്ലണ്ടോ?, വാംഖഡെയിലെ സെമി പോരില്‍ മഴ കളിച്ചാല്‍ പണി കിട്ടുക ഇന്ത്യക്ക്, പക്ഷെ ആശ്വാസമായി കാലവവസ്ഥാ പ്രവചനം
ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു, ഇംഗ്ലണ്ടിനെതിരായ സെമി പോരില്‍ ടീമില്‍ നിര്‍ണായക മാറ്റം?, ഇന്ത്യയുടെ സാധ്യതാ ഇലവന്‍