സ്റ്റോക്ക് സിറ്റി രണ്ടാം ഡിവിഷനിലേക്ക്

web desk |  
Published : May 06, 2018, 10:29 AM ISTUpdated : Jun 08, 2018, 05:43 PM IST
സ്റ്റോക്ക് സിറ്റി രണ്ടാം ഡിവിഷനിലേക്ക്

Synopsis

പ്രീമിയര്‍ ലീഗില്‍ തുടരാന്‍ ജയം അനിവാര്യമായിരുന്ന സ്റ്റോക്കിന്.

ലണ്ടന്‍: സ്‌റ്റോക്ക് സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് രണ്ടാം ഡിവിഷനിലേക്ക്. നിര്‍ണായക മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെതിരേ പരാജയപ്പെട്ടതാണ് അവര്‍ക്ക് വിനയായത്. പ്രീമിയര്‍ ലീഗില്‍ തുടരാന്‍ ജയം അനിവാര്യമായിരുന്ന സ്റ്റോക്കിന്. മത്സരത്തില്‍ ഒരു തവണ ലീഡ് നേടിയ ശേഷം രണ്ട് ഗോള്‍ തിരിച്ചുമേടിക്കുകയായിരുന്നു. 

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുന്‍പ് ഷകീരിയുടെ ഗോളില്‍ സ്റ്റോക്ക് സിറ്റി ആണ് മുന്‍പിലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ ജെയിംസ് മാക് അര്‍തറിലൂടെ ക്രിസ്റ്റല്‍ പാലസ് സമനില പിടിച്ചു. മത്സരം തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ വാന്‍ ആന്‍ഹോള്‍ട്ടിലൂടെ ക്രിസ്റ്റല്‍ പാലസ് വിജയം നേടി. 

10 വര്‍ഷത്തോളം പ്രീമിയര്‍ ലീഗില്‍ തുടര്‍ന്നതിനു ശേഷമാണു സ്റ്റോക്ക് സിറ്റി പ്രീമിയര്‍ ലീഗിന് പുറത്തു പോവുന്നത്. ജയത്തോടെ പ്രീമിയര്‍ ലീഗ് പുറത്താക്കല്‍ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാനും ക്രിസ്റ്റല്‍ പാലസിനായി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ആര്‍സിബിയെ വീഴ്ത്തി ലക്നൗ സൂപ്പര്‍ ജയന്‍റ്സ്, ജയം 9 റണ്‍സിന്
ജീവന്‍മരണപ്പോരില്‍ അടിച്ചുകയറി ലക്നൗ, മിച്ചല്‍ മാര്‍ഷിന് വെടിക്കെട്ട് സെഞ്ചുറി, മഴക്കളിയില്‍ ആര്‍സിബിക്ക് കൂറ്റന്‍ വിജയലക്ഷ്യം